ബാക്കി കരിമീനൊക്കെ എവിടുന്നു വരുന്നു? കേരളത്തിലെ കരിമീന്‍ ഉല്‍പാദനം 20 ശതമാനം മാത്രമെന്ന് കണക്കുകൾ

Last Updated:

10000 ടൺ വേണ്ടിടത്ത് കേരളത്തിൽ ഉൽപാദനം കേവലം 2000 ടൺ മാത്രമെന്ന് കണക്കുകൾ

കൊച്ചി: കൃഷിയിലൂടെ കേരളത്തിലെ കരിമീൻ ഉൽപാദനം കൂട്ടുന്നതിന് സംസ്ഥാന സർക്കാറിന്റെ സഹകരണം തേടി കേന്ദ്ര ഗവേഷണ സ്ഥാപനം. ഏറെ അനുകൂലമായ ഘടകങ്ങളുണ്ടായിട്ടും കൃഷിയിലൂടെയുള്ള കേരളത്തിലെ കരിമീൻ ഉൽപാദനം വളരെ പിന്നിലാണെന്ന് ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനം (ഐസിഎആർ-സിബ) ചൂണ്ടിക്കാട്ടുന്നു. വർഷത്തിൽ 10000 ടൺ വേണ്ടിടത്ത് കേവലം 2000 ടൺ മാത്രമാണ് സംസ്ഥാനത്ത് കരിമീൻ കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്നതെന്നാണ് സിബയുടെ കണ്ടെത്തൽ.
ഏറെ ആവശ്യക്കാരുള്ളതും മികച്ച വിപണി മൂല്യവുമുള്ള (കിലോയ്ക്ക് ശരാശരി 500 രൂപ) കേരളത്തിൻറെ ദേശീയ മത്സ്യമായ കരിമീൻ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നതിലൂടെ കരിമീൻ കർഷകർക്കും സംസ്ഥാനത്തിനും മികച്ച സാമ്പത്തിക നേട്ടം കൊയ്യാനാകുമെന്നും സിബയിലെ ഗവേഷകർ വിലയിരുത്തുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, ഓരുജലാശയങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് കേരളം. ഇത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാറിന്റെ സഹകരണത്തോടെയുള്ള പദ്ധതികൾ കൂടുതൽ ഫലപ്രദമാകുമെന്ന് സിബ ഡയറക്ടർ ഡോ കെ കെ വിജയൻ പറഞ്ഞു. കേരളത്തിലെ കരിമീൻ കർഷകർക്കായി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement
വിത്തുൽപാദനത്തിന് ഹാച്ചറി സംവിധാനങ്ങളും കൃത്രിമ തീറ്റ നിർമാണ കേന്ദ്രങ്ങളും ഒരുക്കൽ, കർഷകരുടെ കൂട്ടായ്മകൾ രൂപീകരിക്കൽ തുടങ്ങിയ പദ്ധതികൾക്ക് സർക്കാർ രൂപരേഖ തയ്യാറാക്കുകയാണെങ്കിൽ സിബ ശാസ്ത്ര-സാങ്കേതിക സഹായങ്ങൾ നൽകാൻ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
TRENDING കോവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യ; മകൾക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് പുടിൻ [NEWS]Shooting outside White House| ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് [NEWS] Sushant Singh Rajput Case| 'മാധ്യമ വിചാരണ അന്യായം' സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് റിയ ചക്രബർത്തി[NEWS]
കരിമീനിൻറെ വിത്തുൽപാദന സാങ്കേതികവിദ്യയും തീറ്റയും സിബ നേരത്തെ വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് മതിയായ അളവിൽ ശാസ്ത്രീയ ഹാച്ചറി സംവിധാനങ്ങൾ ഇല്ലാത്തത് കാരണം കർഷകർക്ക് വേണ്ട സമയത്ത് ആവശ്യമായ അളവിൽ വിത്തുകൾ ലഭ്യമാകാതെ വരുന്നതാണ് കേരളത്തിലെ കരിമീൻ കൃഷി മേഖല പുരോഗതി കൈവരിക്കാത്തത്. കർഷകരുടെ ഏകോപനമില്ലായ്മയും ശാസ്ത്രീയകൃഷിരീതികൾ അവലംബിക്കാത്തതും സംസ്ഥാനത്തെ കരിമീൻ കൃഷിയെ ദോശകരമായി ബാധിക്കുന്നു. ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ കൃഷിരീതികൾ ജനകീയമാക്കുകയാണ് വേണ്ടത്. ഇതിന് സർക്കാർ മേൽനോട്ടത്തിലുള്ള പങ്കാളിത്ത പദ്ധതികൾ ഗുണം ചെയ്യുമെന്നും വെബിനാർ അഭിപ്രായപ്പെട്ടു.
advertisement
സെലക്ടീവ് ബ്രീഡിംഗ് സാങ്കേതികവിദ്യ വേണം
നിലവിൽ, കരിമീനിന് 200 ഗ്രാം എങ്കിലും തൂക്കം ലഭിക്കുന്നതിന് ഒരു വർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. വളർച്ചാനിരക്ക് കൂട്ടുന്നതിനായി കരിമീനിൻറെ സെലക്ടീവ് ബ്രീഡിംഗ് സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടതുണ്ടെന്നും സിബ ഡയറക്ടർ പറഞ്ഞു. ജനിതകഘടന മെച്ചപ്പെടുത്തിയുള്ള ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും വേണ്ടിവരും. അഞ്ച് മുതൽ പത്ത് കോടി വരെ സാമ്പത്തിക ചിലവും ആവശ്യമായിവരും. ഇത് പൂർത്തീകരിക്കുന്നതിന് സർക്കാർ മേൽനോട്ടത്തിൽ സിബ, കുഫോസ്, ഫിഷറീസ് വകുപ്പ്, കർഷകർ എന്നിവരുടെ ഏകോപനം വേണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇത്തരത്തിൽ സെലക്ടീവ് ബ്രീഡിംഗ് വഴി വികസിപ്പിച്ചെടുത്ത വേഗത്തിൽ വളരുന്ന ഗിഫ്റ്റ് തിലാപ്പിയ കേരളത്തിൽ കൃഷി ചെയ്യാൻ തുടങ്ങിയതോടെയാണ് അത് കർഷകർക്ക് കൂടുതൽ ലാഭകരമായി മാറിയത്. ഇതിന്റെ കൃഷികാലം കുറവും വളർച്ച് കൂടുതലുമായതിനാൽ തിലാപിയ കൃഷി ജനകീയമാകുകയായിരുന്നു. സിബയുടെ സാങ്കേതികസഹായത്തോടെ ആലപ്പുഴ ജില്ലയിൽ ഒരു കരിമീൻ ഹാച്ചറി പ്രവർത്തിക്കുന്നുണ്ട്. ഈ മാതൃക സംസ്ഥാന സർക്കാറിന്റെ മറ്റ് ഏജൻസികളുമായി ചേർന്ന് സംസ്ഥാനത്താകെ നടപ്പിലാക്കാനാകുമെന്നാണ് സിബയുടെ പ്രതീക്ഷ. കോവിഡിൻരെ പശ്ചാത്തലത്തിൽ മത്സ്യകൃഷിക്ക് കൂടുതൽ പ്രചാരം ലഭിക്കുന്ന സാഹചര്യമാണുള്ളത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാക്കി കരിമീനൊക്കെ എവിടുന്നു വരുന്നു? കേരളത്തിലെ കരിമീന്‍ ഉല്‍പാദനം 20 ശതമാനം മാത്രമെന്ന് കണക്കുകൾ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement