എന്നാൽ ഇപ്പോഴിതാ ജിപിയ്ക്കും ഗോപികയ്ക്കുമൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് പേളി. വടക്കുംനാഥ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞുവരുന്ന ജിപിയ്ക്കും ഗോപികയ്ക്കുമൊപ്പം ഒരു വെള്ള സല്‍വാര്‍ ധരിച്ച് നില്‍ക്കുന്ന പേളിയെ ചിത്രത്തില്‍ കാണാം. എന്നാല്‍ ഈ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകും. ഇതിനു താഴെ തമാശരൂപത്തില്‍ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
advertisement
'നിങ്ങള്‍ രണ്ടു പേര്‍ക്കും വിവാഹ ആശംസകള്‍ നേരുന്നു. ഒരു കുഞ്ഞിനെ പ്രസവിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍തന്നെ നിങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. അതാണ് സൗഹൃദം. ഇത് ഫോട്ടോഷോപ്പ് ചിത്രമാണെന്ന് പലരും പറയും. സാരി ധരിക്കാന്‍ കഴിഞ്ഞില്ല. അതിന് നീ എന്നോട് ക്ഷമിക്കണം'; ഇൻസ്റ്റാഗ്രാമിൽ പേളി കുറിച്ചു.
ഇതോടെ പോസ്റ്റിനു താഴെ പൊട്ടിച്ചിരിയുടെ മേളമായിരുന്നു. നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇതില്‍ ഏറ്റവും രസകരം പേളിയുടെ ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിന്റെ കമന്റാണ്. 'മതി, മതി, വേഗം തിരിച്ചു വാ..രണ്ട് കൊച്ചുങ്ങളെ ഹാന്‍ഡ്ല്‍ ചെയ്യാന്‍ പാടാണ്.' എന്നാണ് ശ്രീനിഷ് കുറിച്ചത്. ഇതോടെ നിങ്ങൾ എന്ത് ദുഷ്ടനാടാ എന്നൊക്കെയാണ് കമന്റ്.
