TRENDING:

ശ്രീനിവാസ രാമാനുജന്റെ ചരമവാർഷികം: അതുല്യനായ ഗണിതശാസ്ത്രജ്ഞനെക്കുറിച്ച് അറിയേണ്ടതെല്ലാം

Last Updated:

Srinivasa Ramanujan death anniversary: Here's all you need to know | തന്റെ ചെറിയ ജീവിത കാലയളവിൽ ശ്രീനിവാസ രാമാനുജൻ മാനവരാശിയ്ക്ക് നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകമെമ്പാടുമുള്ള ഗണിതശാസ്ത്രജ്ഞർക്ക് ശ്രീനിവാസ അയ്യങ്കാർ രാമാനുജൻ ഇന്നുമൊരു പ്രചോദനമാണ്. സ്വന്തം പ്രയത്നത്തിലൂടെ ലോകം കണ്ട ഏറ്റവും വലിയ ജീനിയസുകളിൽ ഒരാളായി മാറിയ ശ്രീനിവാസ രാമാനുജൻ തന്റെ ചെറിയ ജീവിത കാലയളവിൽ മാനവരാശിയ്ക്ക് നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു.
advertisement

വർഷങ്ങളായി ഗണിതശാസ്ത്ര മേഖലകളിൽ നിരവധി ഗവേഷണങ്ങൾക്ക് അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ പ്രചോദനമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനമായാണ് ആചരിക്കുന്നത്.

1887 ഡിസംബർ 22-ന് തമിഴ്‌നാട്ടിലെ ഈറോഡ് എന്ന പട്ടണത്തിലാണ് രാമാനുജൻ ജനിച്ചത്. കുംഭകോണത്ത് ചെറിയൊരു വീട്ടിലാണ് അദ്ദേഹം വളർന്നത്. ആ വീട് ഇന്ന് രാമാനുജനോടുള്ള ആദരസൂചകമായി ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ അച്ഛൻ ഗുമസ്തനായി ജോലി ചെയ്യുകയായിരുന്നു, അമ്മ വീട്ടമ്മയും.

കുഞ്ഞായിരിക്കുമ്പോൾ തന്നെ ഗണിതശാസ്ത്രത്തിൽ അസാമാന്യമായ പാണ്ഡിത്യമാണ് രാമാനുജന് ഉണ്ടായിരുന്നത്. 13 വയസിൽ തന്നെ അദ്ദേഹം തന്റേതായ സിദ്ധാന്തങ്ങൾ വികസിപ്പിക്കാൻ തുടങ്ങിയിരുന്നു. പച്ച മഷി കൊണ്ടായിരുന്നത്രെ രാമാനുജൻ തന്റെ മനസ്സിൽ തോന്നുന്ന ആശയങ്ങളെല്ലാം കുറിച്ചു വെച്ചിരുന്നത്. 'കളഞ്ഞുപോയ നോട്ട്ബുക്ക്' എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ നോട്ട്ബുക്കുകളിൽ ഒരെണ്ണം പിന്നീട് ട്രിനിറ്റി കോളേജ് ലൈബ്രറിയിൽ കണ്ടെത്തുകയും പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

advertisement

1913 ജനുവരിയിൽ 'ഓർഡേഴ്സ് ഓഫ് ഇൻഫിനിറ്റി' എന്ന പുസ്തകത്തിന്റെ രചയിതാവ് ജി എച്ച് ഹാർഡിയ്ക്ക് രാമാനുജൻ തന്റെ ചില എഴുത്തുകൾ അയച്ചു കൊടുത്തു. ആ രചനകൾ അവലോകനം ചെയ്ത ഹാർഡി അവയെ 'തട്ടിപ്പ്' എന്ന് മുദ്ര കുത്തുകയായിരുന്നു. എന്നാൽ ഒരു മാസത്തിനുശേഷം ആ യുവ ഇന്ത്യക്കാരനെ ഹാർഡി കേംബ്രിഡ്ജ് സർവകലാശാലയിലേക്ക് ക്ഷണിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് കേംബ്രിഡ്ജ് സർവകലാശാലയിൽ ചേർന്ന രാമാനുജൻ അധികം വൈകാതെ അവിടെ ഗണിതശാസ്ത്രത്തിന്റെഹീറോ എന്ന നിലയിൽ പ്രശസ്തി നേടി.

advertisement

1918-ൽ 31 വയസുകാരനായ രാമാനുജൻ റോയൽ സൊസൈറ്റി ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടിൽ വെച്ച് ബ്രാഹ്മണരുടെ ഭക്ഷണശീലങ്ങൾ കർശനമായി പിന്തുടർന്ന രാമാനുജന്റെ ആരോഗ്യസ്ഥിതി വഷളാവുകയും 1919-ൽ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടും മോശമാവുകയും അതിനെ തുടർന്ന് 1920 ഏപ്രിൽ 26-ന് അദ്ദേഹം അന്ത്യശ്വാസംവലിക്കുകയും ചെയ്തു.

വളരെ സങ്കീർണമായ ഗണിത പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അനിതരസാധാരണമായ കഴിവ് രാമാനുജനുണ്ടായിരുന്നു. ഗണിതശാസ്ത്ര മേഖലയ്ക്ക് അദ്ദേഹം നൽകിയ അതുല്യ സംഭാവനകൾ മാനിച്ച് ഒരു അവിഭാജ്യസംഖ്യയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. രാമാനുജൻ സംഖ്യ എന്നാണ് അത് അറിയപ്പെടുന്നത്. നിരവധി സിനിമകൾ അദ്ദേഹത്തിന്റെ ജീവിതവും നേട്ടങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. 2015-ൽ പുറത്തിറങ്ങിയ 'ദി മാൻ ഹൂ ന്യൂ ഇൻഫിനിറ്റി' എന്ന ചലച്ചിത്രം പ്രസിദ്ധമായ ഒന്നാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Keywords: Srinivasa Ramanujan, Mathematician, Cambridge University, G H Hardy, ശ്രീനിവാസ രാമാനുജൻ, ഗണിതശാസ്ത്രജ്ഞൻ, കേംബ്രിഡ്ജ് സർവകലാശാല, ജി എച്ച് ഹാർഡി

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ശ്രീനിവാസ രാമാനുജന്റെ ചരമവാർഷികം: അതുല്യനായ ഗണിതശാസ്ത്രജ്ഞനെക്കുറിച്ച് അറിയേണ്ടതെല്ലാം
Open in App
Home
Video
Impact Shorts
Web Stories