TRENDING:

രൺവീറിന്റെ ആ പരസ്യം സുശാന്ത് സിംഗിനെ പരിഹസിക്കുന്നത്; 'ബിംഗോ' ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് സുശാന്ത് ആരാധകർ

Last Updated:

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ പരിഹസിച്ചു കൊണ്ടുള്ളതാണ് പരസ്യം എന്നാണ് ആരോപണം. ഇതിനു പിന്നാലെ ബിംഗോ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സുശാന്ത് ആരാധകർ രംഗത്തെത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രൺവീർ സിംഗിന്റെ ബിംഗോ പരസ്യത്തിനെതിരെ ട്വിറ്ററിൽ പ്രതിഷേധം. രൺവീർ സയൻസ് സംസാരിക്കുന്ന ബിംഗോ പരസ്യത്തിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ പരിഹസിച്ചു കൊണ്ടുള്ളതാണ് പരസ്യം എന്നാണ് ആരോപണം. ഇതിനു പിന്നാലെ ബിംഗോ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സുശാന്ത് ആരാധകർ രംഗത്തെത്തി.
advertisement

സുശാന്തിന്റെ സയൻസിനോടുള്ള ഇഷ്ടം നേരത്തെ തന്നെ പ്രസിദ്ധമാണ്. സമൂഹമാധ്യമങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും താരം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ചന്ദ്രനിൽ ലാൻഡ് ചെയ്തതിന്റെ ചിത്രങ്ങൾ ചന്ദ്രന്റെ ഘട്ടങ്ങൾ, ബഹിരാകാശ ദൗത്യങ്ങൾ എന്നിവ കൊണ്ട് സുശാന്തിന്റെ മുംബൈയിലെ വസതി അലങ്കരിച്ചിരുന്നു. നാസ സന്ദർശന വേളയിൽ സ്വന്തമാക്കിയ യൂണിഫോം പോലും താരത്തിൻരെ പക്കലുണ്ട്.

advertisement

advertisement

ഫോട്ടോണുകൾ, അൽഗോരിതം, അന്യഗ്രഹജീവികൾ എന്നിവയെ കുറിച്ച് രൺവീർ സിംഗ് വൈരുദ്ധ്യമായി പരസ്യത്തിൽ സംസാരിക്കുന്നുണ്ട്. ഇതാണ് സുശാന്ത് ആരാധകരെ ചൊടിപ്പിച്ചത്. ഇനി എന്താ പരിപാടി എന്ന് ചോദിക്കുന്നവരോടാണ് രൺവീർ വൈരുദ്ധ്യമായി സംസാരിക്കുന്നത്. ഇതാണ് ബിംഗോയുടെ വിവാദ പരസ്യം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സുശാന്തിനെ കുറിച്ച് പരസ്യത്തിൽ നേരിട്ടൊന്നും പറഞ്ഞിട്ടില്ല. എന്നാൽ സയൻസ് സംസാരിക്കുന്നതിലൂടെയും അപ്പിയറൻസിലൂടെയും രൺവീർ സുശാന്തിനെ പരിഹസിക്കുകയാണെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. രൺവീറിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. രൺവീറിന് സുശാന്തിനോട് അസൂയയാണെന്നാണ് വിമർഷശകർ പറയുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
രൺവീറിന്റെ ആ പരസ്യം സുശാന്ത് സിംഗിനെ പരിഹസിക്കുന്നത്; 'ബിംഗോ' ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് സുശാന്ത് ആരാധകർ
Open in App
Home
Video
Impact Shorts
Web Stories