സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഒരു യുവതിയാണ് ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പല ജീവനക്കാരും ഓഫീസിലേക്ക് എത്തുമ്പോഴേക്കും വിലപ്പെട്ട സമയവും ഊര്‍ജ്ജവും പണവും പാഴാക്കുകയാണെന്ന് യുവതി വാദിക്കുന്നു. ദീര്‍ഘദൂര യാത്ര കഴിഞ്ഞ് ഓഫീസില്‍ എത്തുമ്പോഴേക്കും ജോലി ആരംഭിക്കുന്നതിനുമുമ്പുതന്നെ ജീവനക്കാര്‍ തളരുകയാണെന്നും മടുപ്പിക്കുന്ന ഗതാഗതക്കുരുക്കും മോശം അടിസ്ഥാനസൗകര്യങ്ങളും സമ്മര്‍ദ്ദം കൂട്ടുന്നതായും അവര്‍ വ്യക്തമാക്കി.
അതുകൊണ്ട് ബംഗളൂരു, മുംബൈ പോലുള്ള നഗരങ്ങളില്‍ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നാണ് അവര്‍ പോസ്റ്റില്‍ പറയുന്നത്. ജീവനക്കാരുടെ ഭൗതിക സാന്നിധ്യം ആവശ്യമില്ലാത്ത ജോലികളാണെങ്കില്‍ അതിനായി ദിനവും ഗതാഗതക്കുരുവും മോശം അടിസ്ഥാനസൗകര്യങ്ങളും നേരിട്ട് സമയവും ഊര്‍ജ്ജവും പണവും പാഴാക്കി ഓഫീസിലെത്തുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് യുവതിയുടെ അഭിപ്രായം. ഓഫീസില്‍ എത്തുമ്പോള്‍ തന്നെ ഊര്‍ജ്ജത്തിന്റെ പകുതിയും പോകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
advertisement
നിരവധിയാളുകള്‍ ഇതിനെ അനുകൂലിച്ചുള്ള പ്രതികരണങ്ങള്‍ പങ്കുവെച്ചു. ജീവനക്കാരുടെ ഭൗതിക സാന്നിധ്യം ആവശ്യമാണെങ്കില്‍ മാസത്തില്‍ ഒരു ആഴ്ചയോ മറ്റും ഓഫീസില്‍ വരാന്‍ പറയാവുന്നതാണെന്ന് ഒരാള്‍ കുറിച്ചു. ഇന്ന് പണം മാത്രമല്ല മനസ്മാധാനവും ഒരുപോലെ പ്രധാനമാണെന്നും അയാള്‍ ചൂണ്ടിക്കാട്ടി. ഇവിടെ പ്രശ്‌നം ഉത്പാദനക്ഷമതയാണെന്നും 10-ല്‍ താഴെ ആളുകള്‍ വര്‍ക്ക് ഫ്രം ഹോമില്‍ ഉത്പാദനക്ഷമതയുള്ളവരാണെന്നും ബാക്കിയുള്ളവര്‍ ഓഫീസില്‍ ഉണ്ടായിരിക്കേണ്ടതുണ്ടെന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഓഫീസില്‍ നിന്നുള്ള ജോലി ജീവനക്കാരുടെ ഉത്പാദനക്ഷമത കുറയ്ക്കുമെന്ന് കരുതുന്നുവെന്നായിരുന്നു മറ്റൊരു പ്രതികരണം. എന്നാലിപ്പോള്‍ കമ്പനികള്‍ മുമ്പത്തെപ്പോലെ വര്‍ക്ക് ഫ്രം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഒരാള്‍ ചൂണ്ടിക്കാട്ടി. ഓഫീസിൽ മുകളിലിരിക്കുന്ന ജീവിതമില്ലാത്ത ബുദ്ധിമാന്മാരായ അമ്മാവന്മാര്‍ക്ക് വഴക്കം അല്ലെങ്കില്‍ ജോലി-ജീവിത സന്തുലിതാവസ്ഥ എന്ന വാക്ക് മനസ്സിലാകുന്നില്ലെന്ന് മറ്റൊരാള്‍ പ്രതികരിച്ചു.
നേരത്തെ എക്‌സില്‍ മറ്റൊരു വ്യക്തിയും എക്‌സില്‍ വര്‍ക്ക് ഫ്രം ഹോമിനെ പിന്തുണച്ചുകൊണ്ട് സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു. പ്രത്യേകിച്ച് ബംഗളൂരു പോലുള്ള ഒരു നഗരത്തില്‍ ഗതാഗത പ്രശ്‌നം വളരെ ഗുരുതരമാണെന്നും അതിനെ ഒരു പകര്‍ച്ചവ്യാധി പോലെ പരിഗണിക്കണമെന്നും അദ്ദേഹം തമാശയായി പറഞ്ഞു. രണ്ട് മണിക്കൂര്‍ ട്രാഫിക്കില്‍ കിടന്ന് വലഞ്ഞ് ജോലിസ്ഥലത്ത് ഫ്രഷ് ആയും സജീവമായും കാണാന്‍ ശ്രമിക്കുന്നത് വിരോധാഭാസമായി അദ്ദേഹത്തിന് തോന്നി. ബംഗളൂരുവില്‍ ട്രാഫിക് മൂലമുണ്ടാകുന്ന സമ്മര്‍ദ്ദത്തിന് പരിഹാരമില്ലെന്നും എല്ലാം കൂടുതല്‍ കഠിനമാക്കുമെന്നും അദ്ദേഹം പരാമര്‍ശിച്ചു.