TRENDING:

അമ്മയുടെ പേര് 'സണ്ണി ലിയോണി', അച്ഛൻ 'ഇമ്രാൻ ഹാഷ്മി'; അഡ്മിറ്റ് കാർഡിൽ വിദ്യാർത്ഥി നൽകിയത് ഇങ്ങനെ

Last Updated:

"ഞാൻ ആണയിട്ട് പറയുന്നത് ആ അച്ഛൻ ഞാനല്ല" എന്നാണ് വാർത്തയോട് പ്രതികരിച്ച് ഇമ്രാൻ ഹാഷ്മി തമാശ രൂപേണ ട്വിറ്റ് ചെയ്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അച്ഛന്റെ പേര് ഇമ്രാൻ ഹാഷ്മി, അമ്മയുടെ പേര് സണ്ണി ലിയോണി. ബിഹാറിലെ ഭിം റാവു അംബേദ്കർ സർവകലാശാലയിലെ അധികൃതർ വിദ്യാർത്ഥി നൽകിയ വിവരങ്ങൾ കണ്ട് ആദ്യം കണ്ണ് തള്ളി. ബിഎ രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഡ്മിറ്റ് കാർഡിൽ രക്ഷിതാക്കളുടെ പേര് ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണിയുടേയും ഇമ്രാൻ ഹാഷ്മിയുടേതും നൽകിയത്.
advertisement

ബിഹാറിലെ ധൻരാജ് മാതോ ഡിഗ്രി കോളേജിലെ വിദ്യാർത്ഥിയാണ് അഡ്മിറ്റ് കാർഡിൽ താരങ്ങളുടെ പേര് നൽകിയത്. കാർഡിൽ അച്ഛന്റെ പേര് നൽകേണ്ട കോളത്തിൽ ഇമ്രാൻ ഹാഷ്മിയെന്നും അമ്മയുടെ കോളത്തിൽ സണ്ണി ലിയോണിയുടേയും പേര് ചേർക്കുകയായിരുന്നു. പ്രമുഖ നടീനടന്മാരാണെങ്കിലും വിദ്യാർത്ഥി നൽകിയ പേരിൽ മുഴുവന് അക്ഷരതെറ്റായിരുന്നു.

സംഭവമെന്തായാലും സോഷ്യൽമീഡിയയിൽ വൈറലാണ്. ഇമ്രാൻ ഹാഷ്മി തന്നെ വാർത്തയോട് പ്രതികരിച്ചത് ഏറെ രസകരമായിട്ടാണ്. "ഞാൻ ആണയിട്ട് പറയുന്നത് ആ അച്ഛൻ ഞാനല്ല" എന്നാണ് വാർത്തയോട് പ്രതികരിച്ച് ഇമ്രാൻ ഹാഷ്മി തമാശ രൂപേണ ട്വിറ്റ് ചെയ്തത്.

advertisement

You may also like:പതിറ്റാണ്ടു നീണ്ട നിധിവേട്ട; ഒടുവിൽ ഏഴ് കോടിയോളം രൂപയുടെ നിധി ലഭിച്ചത് വിദ്യാർത്ഥിക്ക്

വിഷയത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുകയാണ് സർവകലാശാല അധികൃതർ. വിദ്യാർത്ഥി തന്നെ ഒപ്പിച്ച വികൃതിയായിരിക്കും എന്നാണ് കരുതുന്നതെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർ രാം കൃഷ്ണ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‌

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അഡ്മിറ്റ് കാർഡിൽ നൽകിയ ആധാർ നമ്പരും മൊബൈൽ നമ്പരും ഉപയോഗിച്ച് ആരാണ് ഇത്തരമൊരു 'വികൃതി' ഒപ്പിച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അമ്മയുടെ പേര് 'സണ്ണി ലിയോണി', അച്ഛൻ 'ഇമ്രാൻ ഹാഷ്മി'; അഡ്മിറ്റ് കാർഡിൽ വിദ്യാർത്ഥി നൽകിയത് ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories