TRENDING:

'നന്ദി; അവളെ തിരികെ കിട്ടി'; കാണാതെപോയ വീട്ടുജോലിക്കാരിയുടെ മകളെ കണ്ടെത്തിയെന്ന് സണ്ണി ലിയോണി

Last Updated:

കണ്ടെത്തുന്നവർക്ക് 50,000 രൂപ പാരിതോഷികം തരുമെന്ന് താരം വാക്കുനൽകിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: കുറച്ച് മണിക്കൂറുകൾക്ക് മുൻപ് എല്ലാവരുടെയും സഹായം വേണമെന്ന നടി സണ്ണി ലിയോണിയുടെ പോസ്റ്റ് സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. തന്റെ വീട്ടുജോലിക്കാരിയുടെ 9 വയസുള്ള മകളെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് വൻ തുക പാരിതോഷിക നൽകാമെന്നും പറഞ്ഞ താരത്തിന്റെ പോസ്റ്റാണ് വൈറലായത്. ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെയാണ് താരം സഹായ അഭ്യർത്ഥന നടത്തിയത്. എന്നാൽ ഇപ്പോഴിതാ മണിക്കൂറുകൾക്ക് ശേഷം നന്ദി പറഞ്ഞ താരത്തിന്റെ പോസ്റ്റാണ് സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്.
advertisement

കുട്ടിയെ കണ്ടെത്തി എന്ന പറഞ്ഞായിരുന്നു പോസ്റ്റ്. സണ്ണി തന്നെയാണ് പെൺകുട്ടിയെ തിരികെ കിട്ടിയ സന്തോഷം ഫോട്ടോ സഹിതം സോഷ്യൽമീഡിയയിൽ പങ്കിട്ടത്. കണ്ടെത്തി… ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടി. ദൈവം വളരെ വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുടുംബത്തിന് വേണ്ടി മുബൈ പോലീസിന് വളരെയധികം നന്ദി അറിയിക്കുന്നു.

Also read-സണ്ണി ലിയോണിയുടെ ജോലിക്കാരിയുടെ 9 വയസുള്ള മകളെ കാണാനില്ല; കണ്ടെത്തുന്നവർക്ക് 50,000 രൂപ പാരിതോഷികമെന്ന് താരം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

24 മണിക്കൂറുകൾക്ക് ശേഷം അനുഷ്കയെ ഞങ്ങൾക്ക് തിരികെ ലഭിച്ചു. പോസ്റ്റ് ഷെയർ ചെയ്ത് കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വൈറലാക്കിയ വെൽവിഷേസ് അടക്കമുള്ള എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നുവെന്നാണ് സണ്ണി ലിയോണി സന്തോഷം പങ്കിട്ട് കുറിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നന്ദി; അവളെ തിരികെ കിട്ടി'; കാണാതെപോയ വീട്ടുജോലിക്കാരിയുടെ മകളെ കണ്ടെത്തിയെന്ന് സണ്ണി ലിയോണി
Open in App
Home
Video
Impact Shorts
Web Stories