അർഷാദ് ഖാനെ ഇന്ന് പലരും മറന്നു കാണും. നീല കുർത്ത ധരിച്ച് ചായയുണ്ടാക്കുന്ന നീല കണ്ണുള്ള ചെറുപ്പക്കാരൻ ഒരുകാലത്ത് ഇന്റർനെറ്റിൽ തരംഗമായിരുന്നു.
ഫോട്ടോഗ്രാഫറായ ജിയ അലി 2016 ൽ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച അർഷാദ് ഖാന്റെ ചിത്രം പിന്നീട് ലോകം മുഴുവൻ ശ്രദ്ധ നേടുകയായിരുന്നു. ട
advertisement
പാകിസ്ഥാനിലെ സാധാരണ കുടുംബത്തിൽ ജനിച്ച അർഷാദ് ഖാനെ തേടി നിരവധി മോഡലിങ്- സിനിമാ അവസരങ്ങളും വന്നു. പിന്നീട് അദ്ദേഹത്തിന് എന്തു സംഭവിച്ചുവെന്ന് പലർക്കും അറിയില്ല.
വർഷങ്ങൾക്ക് ശേഷം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് അർഷാദ് ഖാൻ. ഇസ്ലാമാബാദിൽ സ്വന്തമായി ഒരു റസ്റ്റോറന്റ് ആരംഭിച്ചാണ് അർഷാദ് ഖാൻ വാർത്തകളിൽ നിറയുന്നത്. 'കഫേ ചായ് വാല റൂഫ്ടോപ്പ്' എന്നാണ് അർഷാദ് ഖാന്റെ സ്ഥാപനത്തിന്റെ പേര്.
തനിക്കൊപ്പ ലോകപ്രശസ്തമായ വാക്കാണ് ചായ് വാല എന്നത്. അതിനാലാണ് കടയുടെ പേരിനൊപ്പം അതും കൂടി ചേർത്തതെന്ന് അർഷാദ് ഖാൻ പറയുന്നു. ചായ തന്നെയാണ് ഇവിടുത്തെ പ്രധാന ഐറ്റം. കൂടാതെ 12-20 വ്യത്യസ്ത തരം വിഭവങ്ങളും അർഷാദ് ഖാൻ കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നു.
പഴയ സോഷ്യൽമീഡിയ താരത്തെ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നെറ്റിസൺസ്. നീല കണ്ണുള്ള സുന്ദരനെ അധികമാരും മറന്നിട്ടില്ലെന്ന് കമന്റുകളിൽ നിന്ന് വ്യക്തമാണ്.
ബിസിനസ്സ് ആണ് പ്രധാന തട്ടകമെങ്കിലും ഇപ്പോഴും മോഡലിങ് രംഗത്തും അർഷാദ് സജീവമാണ്. പാകിസ്ഥാനിൽ അത്യാവശ്യം അറിയപ്പെടുന്ന സ്റ്റാർ ആണ് അർഷാദ് ഇന്ന്.