അതിനിടെയാണ് 52,841 രൂപയ്ക്ക് മദ്യം വാങ്ങിച്ച ഒരു ബിൽ സോഷ്യൽ മീഡിയയിൽ വൈറലായത്. 'വാനില സ്പിരിറ്റ് സോൺ' എന്ന സ്ഥാപനത്തിന്‍റെ പേരിലുള്ള മദ്യ ബിൽ ആണ് വാട്‌സ്ആപ്പിൽ ഉൾപ്പടെ വൈറലായത്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് കർണാടകയിൽ പരിധിയിൽ കവിഞ്ഞ അളവിൽ മദ്യം വിറ്റ വിവരം എക്സൈസ് വകുപ്പ് കണ്ടെത്തുന്നത്. അനുവദനീയമായ പരിധിയിൽ കൂടുതൽ മദ്യം വിറ്റതിന് കർണാടക എക്സൈസ് വകുപ്പ് വിൽപ്പനക്കാരനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
advertisement
ബെംഗളൂരു സൗത്തിലെ തവാരകെരെ പ്രദേശത്തെ വാനില സ്പിരിറ്റ് സോൺ ആണ് 13.5 ലിറ്റർ വിദേശ മദ്യവും 35 ലിറ്റർ ബിയറും ഒരൊറ്റ ഉപഭോക്താവിന് വിറ്റത്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ചില്ലറ മദ്യവിൽപ്പന ശാലകൾക്ക് പ്രതിദിനം 2.6 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമോ 18 ലിറ്റർ ബിയറോ മാത്രമാണ് ഒരു ഉപഭോക്താവിന് വിൽക്കാൻ അനുമതിയുള്ളത്.
തിങ്കളാഴ്ച ഉച്ചയോടെ സോഷ്യൽ മീഡിയയിൽ ബിൽ വൈറലായതിനെത്തുടർന്നാണ് എക്സൈസ് അധികൃതർ അന്വേഷണം ആരംഭിച്ചത്. എന്നാൽ പൊലീസും എക്സൈസും അന്വേഷിച്ച് എത്തിയതോടെ മറ്റൊരു ബിൽ ആണ് സ്ഥാപനം നൽകിയത്. എട്ട് പേരുടെ ഒരു ഗ്രൂപ്പിനാണ് 52,800 രൂപയുടെ ബിൽ പേയ്‌മെന്റ് നടത്താൻ സിംഗിൾ കാർഡ് ഉപയോഗിച്ചതെന്നും സ്ഥാപനം ഉടമ പറഞ്ഞു.
TRENDING:മദ്യത്തിൽ എന്ത് വൈറസ്? ബിയർ കെയ്സ് പിടിച്ചുപറിച്ച് ആൾക്കൂട്ടം; വൈറൽ വീഡിയോയുമായി സുനിൽ ഗ്രോവർ [NEWS]മുടിവെട്ടാൻ വിസമ്മതിച്ചു; ബിഹാറിൽ ബാർബറെ വെടിവെച്ചു കൊന്നു [NEWS]തൃശ്ശൂരിൽ രോഗിയെ കൊണ്ടുവരാൻ പോയ ആംബുലന്‍സ് അപകടത്തിൽപ്പെട്ടു: നഴ്സ് മരിച്ചു [NEWS]
സ്ഥാപനത്തിന്‍റെ അവകാശവാദത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ഉടൻ തീരുമാനിക്കുമെന്നും ബംഗളൂരു സൗത്തിലെ എക്സൈസ് കമ്മീഷണർ എ ഗിരി പറഞ്ഞു.
