LockDown | മുടിവെട്ടാൻ വിസമ്മതിച്ചു; ബിഹാറിൽ ബാർബറെ വെടിവെച്ചു കൊന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
ലോക്ക്ഡൗണിനിടയിൽ മുടിയും താടിയും വെട്ടാൻ ഗ്രാമവാസികൾ നിർബന്ധിച്ചിരുന്നതായി ദിനേഷ് താക്കൂറിന്റെ ഭാര്യ മുസോ ദേവി പറയുന്നു.
പട്ന: ലോക്ക്ഡൗണിൽ മുടിവെട്ടാൻ വിസമ്മതിച്ച ബാർബറെ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. ബിഹാറിലെ ബാങ്ക ജില്ലയിൽ മയിൻവാ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ദിനേഷ് താക്കൂർ എന്ന ബാർബറെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ലോക്ക്ഡൗണിനിടയിൽ മുടിയും താടിയും വെട്ടാൻ ഗ്രാമവാസികൾ നിർബന്ധിച്ചിരുന്നതായി ദിനേഷ് താക്കൂറിന്റെ ഭാര്യ മുസോ ദേവി പറയുന്നു.
You may also like:Return of the Native: പ്രവാസികളുടെ മടങ്ങിവരവ്: മലയാളികൾക്ക് മുന്നിലെ വെല്ലുവിളികൾ; കേരളത്തിന്‍റെ സാധ്യതകൾ [NEWS]ലോകം മുഴുവൻ കോവിഡ് വൈറസിനെതിരെ പൊരുതുമ്പോൾ ചിലർ തീവ്രവാദം പോലെയുള്ള മാരക വൈറസ് പരത്താനുള്ള ശ്രമത്തിലാണ്: മോദി [NEWS]
advertisement
പാകിസ്ഥാൻ എയർഫോഴ്സിലെ ആദ്യ ഹിന്ദു പൈലറ്റ്; ചരിത്രം കുറിച്ച് രാഹുൽ ദേവ് [NEWS]
സംഭവത്തെ കുറിച്ച് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, കഴിഞ്ഞ ശനിയാഴ്ച്ച ബിപിൻ ദാസ് എന്നയാൾ താക്കൂറിനെ വിളിപ്പിച്ചിരുന്നതായി ഭാര്യ പറയുന്നു. തൊട്ടടുത്ത ദിവസം ദിനേഷ് താക്കൂറിന്റെ മൃതദേഹം ഗ്രാമത്തിലെ കുളത്തിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ വെടിയേറ്റ രണ്ട് പാടുകളും ഉണ്ടായിരുന്നു.
സംഭവത്തിന് പിന്നാലെ ബിപിൻ ദാസ് ഒളിവിൽ പോയതായി അമർപൂർ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് കുമാർ സണ്ണി അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. താക്കൂറിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
Location :
First Published :
May 05, 2020 10:32 AM IST