• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശ്ശൂരിൽ രോഗിയെ കൊണ്ടുവരാൻ പോയ ആംബുലന്‍സ് അപകടത്തിൽപ്പെട്ടു: നഴ്സ് മരിച്ചു

തൃശ്ശൂരിൽ രോഗിയെ കൊണ്ടുവരാൻ പോയ ആംബുലന്‍സ് അപകടത്തിൽപ്പെട്ടു: നഴ്സ് മരിച്ചു

ആംബുലൻസിന്റെ വാതിൽ വെട്ടിപ്പൊളിച്ചാണ് ഡോണയെയും ഡ്രൈവറായ കണ്ണനെയും പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്

Dona

Dona

  • Share this:
    തൃശ്ശൂർ: രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുവരാനായി പോയ ആംബുലന്‍സ് അപകടത്തിൽ പെട്ട് നഴ്സ് മരിച്ചു. പെരിങ്ങോട്ടുകര താണിക്കൽ ചെമ്മണത്ത് വർഗീസിന്റെ മകൾ ഡോണയാണ് (23) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയായിരുന്നു അപകടം. അന്തിക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു.

    ആംബുലൻസിന്റെ വാതിൽ വെട്ടിപ്പൊളിച്ചാണ് ഡോണയെയും ഡ്രൈവറായ കണ്ണനെയും പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ചികിത്സയിൽ തുടരുകയാണ്.

    You may also like:റിലയൻസ് ജിയോയിൽ 5655 കോടി രൂപയുടെ നിക്ഷേപം നടത്തി അമേരിക്കൻ കമ്പനി സിൽവർ ലേക്ക് [NEWS]കോവിഡ് കാലത്തെ ഭാഗ്യശാലികൾ; അബുദാബിയിൽ 41.50 കോടി രൂപയുടെ ലോട്ടറി മൂന്ന് മലയാളികൾക്ക് [NEWS]
    പാകിസ്ഥാൻ എയർഫോഴ്സിലെ ആദ്യ ഹിന്ദു പൈലറ്റ്; ചരിത്രം കുറിച്ച് രാഹുൽ ദേവ്
    [NEWS]


    റോസിയാണ് ഡോണയുടെ അമ്മ. സഹോദരങ്ങൾ: വിറ്റോ, ഡാലി

    Published by:Asha Sulfiker
    First published: