മദ്യത്തിൽ എന്ത് വൈറസ്? ബിയർ കെയ്സ് പിടിച്ചുപറിച്ച് ആൾക്കൂട്ടം; വൈറൽ വീഡിയോയുമായി സുനിൽ ഗ്രോവർ
മദ്യത്തിൽ എന്ത് വൈറസ്? ബിയർ കെയ്സ് പിടിച്ചുപറിച്ച് ആൾക്കൂട്ടം; വൈറൽ വീഡിയോയുമായി സുനിൽ ഗ്രോവർ
Violate Social distance to buy Liquor | മദ്യവിൽപന അനുവദിച്ചതിനുശേഷം ഒരു സൂപ്പർമാർക്കറ്റിനുള്ളിലേക്ക് കൊണ്ടുവന്ന ബിയർ കെയ്സുകൾ ആളുകൾ തട്ടിപ്പറിക്കുന്ന വീഡിയോയാണ് വൈറലായത്
ലോകമെങ്ങും നോവെൽ കൊറോണ വൈറസ് വ്യാപിച്ചതോടെ ഒട്ടുമിക്ക രാജ്യങ്ങളും കഴിഞ്ഞ ഒരുമാസത്തിലേറെയായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നിരിക്കുന്നത്. എന്നാൽ രോഗവ്യാപനം കുറഞ്ഞുതുടങ്ങിയതോടെ ചില രാജ്യങ്ങളൊക്കെ ലോക്ക്ഡൌൺ പിൻവലിക്കുകയും ഇളവ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മദ്യവിൽപന പുനഃരാരംഭിച്ചത്. ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം മദ്യവിൽപന വീണ്ടും തുടങ്ങിയപ്പോൾ സാമൂഹിക അകലം ലംഘിച്ചുകൊണ്ടുള്ള തിക്കുംതിരക്കുമാണ് പല സ്ഥലങ്ങളിലും അനുഭവപ്പെട്ടത്. ഡൽഹിയിൽ കഴിഞ്ഞ ദിവസം തിരക്ക് കൂടിയതോടെ തുറന്ന മദ്യഷോപ്പുകൾ അടച്ചു. കർണാടകയിൽ പല സ്ഥലങ്ങളിലും ഒരു കിലോമീറ്ററിലേറെ നീണ്ട നിര മദ്യഷോപ്പുകൾക്ക് മുന്നിൽ രൂപപ്പെട്ടു.
അതിനിടെയാണ് നടൻ സുനിൽ ഗ്രോവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ വൈറലാകുന്നത്. മദ്യവിൽപന അനുവദിച്ചതിനുശേഷം ഒരു സൂപ്പർമാർക്കറ്റിനുള്ളിലേക്ക് കൊണ്ടുവന്ന ബിയർ കെയ്സുകൾ ആളുകൾ തട്ടിപ്പറിക്കുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.