“ഡ്രൈ ജനുവരി (Dry January)” എന്ന പരിപാടിയെ ആസ്പദമാക്കിയാണ് സിഗ്ഗി ഡിറ്റോക്സ് ചലഞ്ച് നടത്തുന്നത്. ജനുവരി 31 വരെ മത്സരത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകാം. എന്തുകൊണ്ടാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നത് എന്ന കാരണവും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സിഗ്ഗി ഫോണുകൾ സൂക്ഷിക്കാൻ ഒരു ബോക്സ് നൽകും.
ഗിന്നസ് റെക്കോർഡുകൾ വാരിക്കൂട്ടി 79കാരൻ; നേട്ടം ഏറ്റവും വലിയ പച്ചക്കറികൾ വിളയിച്ചതിന്
"തങ്ങളുടെ ബ്രാൻഡിൽ വളരെ കുറച്ച് ചേരുവകൾ മാത്രമേ ചേർക്കാറുള്ളൂ, അനാവശ്യമായി ഒന്നും ഉൾപ്പെടുത്താറില്ല അതുപോലെ തന്നെ അനാവശ്യമായതിനെ ഒഴിവാക്കുക എന്നതാണ് പൊതുവായ രീതിയെന്നും, അനാവശ്യമായി ഡിജിറ്റൽ മീഡിയകളിൽ സമയം കളയാതിരിക്കുമ്പോൾ ജീവിതം പൂർണമായും ആസ്വദിക്കാൻ കഴിയുമെന്നും" സിഗ്ഗിയുടെ ഡിജിറ്റൽ സ്ട്രാറ്റജി മേധാവിയും പിആർ വിഭാഗം ഡയറക്ടറുമായ ക്രിസ്റ്റീന ഡ്രോസിയാക്ക് പറഞ്ഞു. കൂടാതെ 2024ൽ ആളുകളിൽ ആരോഗ്യകരമായ കുറച്ച് ശീലങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് ഈ പരിപാടിയെന്നും ക്രിസ്റ്റീന കൂട്ടിച്ചേർത്തു.
advertisement
വിമാനത്തിന്റെ ചിറകിൽ സ്ക്രൂ ഇല്ല; യാത്രക്കാരന്റെ ഇടപെടലിനെത്തുടർന്ന് സർവീസ് റദ്ദാക്കി
തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുകൾ ഫെബ്രുവരി ആദ്യ വാരം പ്രഖ്യാപിക്കും. ഓരോരുത്തർക്കും 10,000 ഡോളർ വീതവും, ഫോൺ സൂക്ഷിക്കാൻ ഒരു ലോക്ക് ബോക്സും, സ്മാർട്ട് ഫോണിന് പകരം ഒരു മാസത്തേക്ക് റീചാർജ് ചെയ്ത ഒരു ഫ്ളിപ് ഫോണും നൽകും.
ജീവനക്കാരിലെ ആരോഗ്യ സംരക്ഷണ ശീലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു മാസത്തേക്ക് ദിവസവും 10,000 സ്റ്റെപ് നടക്കുന്ന ജീവനക്കാർക്ക് ജിംബേർഡ് എന്ന കമ്പനി 10,000 ഡോളർ നൽകിയിരുന്നു.