വിമാനത്തിന്റെ ചിറകിൽ സ്ക്രൂ ഇല്ല; യാത്രക്കാരന്റെ ഇടപെടലിനെത്തുടർന്ന് സർവീസ് റദ്ദാക്കി
- Published by:Naseeba TC
- news18-malayalam
Last Updated:
വിമാനത്തിന്റെ ചിറകുകളിൽ ഒന്നിൽ നാല് സ്ക്രൂകളുടെ കുറവുണ്ടെന്നാണ് കണ്ടെത്തിയത്
വിമാനത്തിന്റെ ചിറകിലെ സ്ക്രൂകൾ ഊരിപ്പോയതായി യാത്രക്കാരൻ കണ്ടെത്തിയതിനെ തുടർന്ന് വിമാനം റദ്ദാക്കി. വിർജിൻ അറ്റ്ലാന്റിക് ഫ്ലൈറ്റിൽ ജനുവരി 15 നാണ് ആണ് സംഭവം നടന്നത്. 41 കാരനായ ഫിൽ ഹാർഡി എന്നയാളാണ് വിമാനത്തിന്റെ ചിറകുകളിൽ ഒന്നിൽ നാല് സ്ക്രൂകളുടെ കുറവുണ്ടെന്ന് കണ്ടെത്തിയത്. ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് പറക്കാൻ ഒരുങ്ങുകയായിരുന്നു വിമാനം. തിനിടയിലാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ യാത്രക്കാരൻ ഇക്കാര്യം ക്യാബിൻ ക്രൂവിനെ അറിയിച്ചു. താനൊരു നല്ല യാത്രക്കാരൻ ആയതിനാൽ ഈ വിവരം ജീവനക്കാരെ അറിയിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തന്റെ പങ്കാളി ഇത് അറിഞ്ഞപ്പോൾ ഏറെ പരിഭ്രാന്തയായെന്നും അവളെ കഴിയുന്നത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചെന്നും ഹാർഡി കൂട്ടിച്ചേർത്തു. വിമാനത്തിലെ ജീവനക്കാർ ഈ പ്രശ്നം പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ വിർജിൻ അറ്റ്ലാന്റിക് വിമാനം പരിശോധിക്കാൻ എൻജിനീയർമാരുടെ സഹായം തേടുകയും ചെയ്തു.
advertisement
ഇവർ എയർബസ് എ330 എന്ന വിമാനത്തിന്റെ ചിറക് പരിശോധിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളുടെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ വിമാനത്തിന് പ്രശ്നമൊന്നുമില്ല എന്ന് എയർലൈൻ ജീവനക്കാരും എൻജിനീയർമാരും അറിയിച്ചു. എങ്കിലും ഈയടുത്ത് അലാസ്ക എയർലൈൻസിന്റെ ബോയിംഗ് വിമാനം പറന്നുയർന്ന ഉടൻ വിമാനത്തിന്റെ വാതിൽ ഇളകി തെറിച്ചുവീണ സംഭവം ഹാർഡിയെ വീണ്ടും ആശങ്കാകുലനാക്കി.
ന്യൂയോർക്കിലേക്കുള്ള വിമാനം റദ്ദാക്കിയതോടെ യാത്രക്കാരെല്ലാം ഇറങ്ങി. ഹാർഡിയും പങ്കാളിയും പിറ്റേന്ന് രാവിലെ ആണ് യാത്ര പുറപ്പെട്ടത്. എന്നാൽ ഇതുമൂലം അവർക്ക് രണ്ട് ദിവസത്തെ അവധിക്കാലം നഷ്ടമാവുകയും ചെയ്തു.
advertisement
അതേസമയം, ചിറകിൽ നാല് സ്ക്രൂകൾ കാണാതായിട്ടുണ്ടെങ്കിലും ഇത് വിമാനത്തിന്റെ സുരക്ഷയെയോ പ്രവർത്തനത്തെയോ ബാധിക്കില്ലെന്ന് എയർബസ് ലോക്കൽ ചീഫ് വിംഗ് എഞ്ചിനീയർ മാധ്യമങ്ങളോട് വ്യക്തമാക്കി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 23, 2024 10:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിമാനത്തിന്റെ ചിറകിൽ സ്ക്രൂ ഇല്ല; യാത്രക്കാരന്റെ ഇടപെടലിനെത്തുടർന്ന് സർവീസ് റദ്ദാക്കി