ഗിന്നസ് റെക്കോർഡുകൾ വാരിക്കൂട്ടി 79കാരൻ; നേട്ടം ഏറ്റവും വലിയ പച്ചക്കറികൾ വിളയിച്ചതിന്
- Published by:Vishnupriya S
- news18-malayalam
Last Updated:
ലോകത്തിലെ ഏറ്റവും വലിയ കിഴങ്ങ്, കോളീഫ്‌ളവർ, അബർജീൻ (Aubergine), ബെൽ പെപ്പർ എന്നിവ വിളയിച്ചാണ് അദ്ദേഹം നേട്ടങ്ങൾ കൈവരിച്ചത്
advertisement
ലോകത്തിലെ ഏറ്റവും വലിയ കിഴങ്ങ് ( 4.98 കി.ഗ്രാം/10 lbs 6.6oz), ഏറ്റവും വലിയ കോളീഫ്‌ളവർ( 27.48 കി.ഗ്രാം / 60 lbs 9.3oz) , ഏറ്റവും വലിയ അബർജീൻ ( Aubergine ) ( 3.362 കി.ഗ്രാം / 7 lbs 6.6 oz) കൂടാതെ ഏറ്റവും വലിയ ബെൽ പെപ്പർ ( Bell Pepper ) ( 750 ഗ്രാം / 1 lb 10.4 oz ) എന്നിവ വിളയിച്ചതാണ് അദ്ദേഹം നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. (Pic Credits:Instagram/tamarettun)
advertisement
ഇംഗ്ലണ്ടിലെ നോട്ടിങ്ങാംഷയർ ( Nottinghamshire ) സ്വദേശിയായ പീറ്ററിന് 79 വയസാണ് ഇപ്പോൾ പ്രായം. കൃഷിയിൽ ചെയ്യാൻ ഓട്ടോമാറ്റിക് വാട്ടറിങ് സിസ്റ്റം താൻ ഉപയോഗിക്കാറില്ലെന്നും വീടിന്റെ റൂഫിൽ ശേഖരിക്കുന്ന മഴവെള്ളം ഉപയോഗിച്ച് സ്വയം നനച്ചാണ് കൃഷി ചെയ്യുന്നതെന്നും കൂടാതെ പച്ചക്കറികൾ വിൽപ്പനയ്ക്ക് കൊണ്ട് പോകുമ്പോൾ കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ നനഞ്ഞ തുണി ഉപയോഗിച്ച് പൊതിയാറുണ്ടെന്നും പീറ്റർ പറയുന്നു. (Pic Credits:Instagram/tamarettun)
advertisement
വിരമിച്ച ബിൽഡിങ് സർവേയറായ പീറ്റർ നിരവധി കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാണ് സമയം ചെലവഴിക്കുന്നത്. വെള്ളരി, ഉള്ളി, അബർജീൻസ് തുടങ്ങിയ വലിയ ഇനം പച്ചക്കറികളുടെ കൃഷിയാണ് പീറ്റർ പ്രധാനമായും ചെയ്യുന്നത്. മത്തങ്ങ കൃഷിയിൽ വർധിച്ചു വരുന്ന മത്സരവും കൃഷി ചെയ്യുന്നതിലുള്ള പ്രയാസവും പീറ്ററിനെ ഇതിൽ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്. (Pic Credits:Instagram/tamarettun)
advertisement
വലിയ പച്ചക്കറികൾ കൃഷി ചെയ്യുന്നതിന് വലിയ വിളകളുടെ വിത്ത് തന്നെ ശേഖരിക്കണമെന്ന് പീറ്റർ പറയുന്നു.“കൊൽറാബി (Kohlrabi ) പോലെയുളളവയുടെ വിത്തുകൾ വാങ്ങാൻ കഴിയും. എന്നാൽ വെള്ളരി, ഉള്ളി തുടങ്ങിയവയുടെ കാര്യങ്ങളിൽ മറ്റ് കൃഷിക്കാരിൽ നിന്നും വിത്തുകൾ ശേഖരിക്കേണ്ടി വരും.” കൂടാതെ ഏറ്റവും വലിയ വിളകളായി മത്സരങ്ങളിൽ വിജയിക്കുന്നവയുടെ വിത്തുകൾ താൻ ശേഖരിച്ചു വക്കാറുണ്ടെന്നും പീറ്റർ പറയുന്നു. (Pic Credits:Instagram/tamarettun)
advertisement
വിളയിക്കുന്ന വലിയ പച്ചക്കറികൾ കഴിക്കാറുണ്ടോ എന്ന ചോദ്യത്തിന്, “ അത് പച്ചക്കറികളെ അപേക്ഷിച്ച് ഇരിക്കുമെന്നും, ചിലത് കഴിക്കാൻ സാധിക്കുമെന്നും എന്നാൽ ഇപ്പോൾ ബീറ്റ്റൂട്ട് പോലെയുള്ളവ വിളവ് അധികമായാൽ കട്ടിയായി പോകുമെന്നും അതിനാൽ കഴിക്കാൻ കഴിയില്ലെന്നും പീറ്റർ പറയുന്നു. (Pic Credits:Instagram/tamarettun)