പടിഞ്ഞാറേ ചാലക്കുടി കല്ലൂപറമ്പിൽ ഷനീർ - ഫാത്തിമ ദമ്പതികളാണ് ഇന്നലെ അർജന്റീന - സൗദി അറേബ്യ മത്സരത്തിൻറെ ഇടവേളയിൽ മകന് പേരിട്ടത്. 28-ാം ദിവസം ഫുട്ബോൾ മിശിഹയുടെ പേര് സ്വന്തമാക്കി കുഞ്ഞ് മെസി. ഐദിൻ മെസിയെന്നാണ് കുഞ്ഞിന്റെ പേരിന്റെ പൂർണരൂപം.
പേരിടാനായി എത്തിച്ചപ്പോൾ കുഞ്ഞു മെസ്സിയും അർജന്റീനയുടെ ജഴ്സി അണിഞ്ഞു. വിവാഹം കഴിഞ്ഞ അധികം വൈകാതെ ദമ്പതികൾ തീരുമാനിച്ചു. ആദ്യം ആൺകുട്ടിയാണെങ്കിൽ പേര് മെസി എന്ന് തന്നെ.
advertisement
Also Read-'കയ്പേറിയ തോൽവി; കരുത്തോടെ തിരിച്ചുവരും': മെസി
അർജന്റീനയുടെ പതാകയുടെ നിറമുള്ള കേക്ക് മുറിച്ച് മധുരം പങ്കു വച്ചാണ് മെസിയും മാതാപിതാക്കളും സ്റ്റേഡിയം വിട്ടത്. നഗരസഭാധ്യക്ഷൻ എബി ജോർജ്, മുൻ നഗരസഭാധ്യക്ഷൻ വി.ഒ. പൈലപ്പൻ, നഗരസഭ പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, സിഎസ് സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2022 1:33 PM IST