ഇജ്ജാതി പ്രവചനം! 'ആദ്യത്തെ അട്ടിമറി ഇന്ന് '; അർജൻ‌റീനയുടെ പരാജയം ഏഴുമണിക്കൂർ മുൻ‌പേ പ്രവചിച്ച് മലയാളി

Last Updated:

പ്രവചനത്തിന് ഏറെ പരിഹാസമാണ് ആദ്യം ഉണ്ടായത്. മത്സരം കഴിഞ്ഞതോടെ പ്രവചന സിംഹം എന്നാണ് പോസ്റ്റ്മാനെ സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിക്കുന്നത്

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ പരാജയം ഫുട്ബോൾ ആരാധകരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ അർജന്‌റീനയുടെ പരാജയം കളി തുടങ്ങുന്നത് ഏഴു മണിക്കൂർ മുൻപേ നടത്തിയ മലയാളിയുടെ പ്രവചനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പിലാണ് മധു മണക്കാട്ടില്‍ എന്ന യുവാവാണ് പ്രവചനം നടത്തിയത്.പ്രവചനം ഇങ്ങനെ: ഈ world cup ലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും Mark my words സൗദി അറേബ്യ VS അർജന്റീന. My prediction :- 2-1 സൗദി അറേബ്യ ജയിക്കും. മെസ്സി നനഞ്ഞ പടക്കമാകും.
പ്രവചിച്ചപോലെ അർജന്റീന ദയനീയമായി പരാജയപ്പെട്ടു. ആദ്യ പകുതിയിൽ അർജന്റീന ലീഡ് എടുത്ത് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ സൗദിയുടെ വൻ തിരിച്ചുവരവാണ് നടന്നത്. എട്ടാം മിനിറ്റില്‍ പെനാറ്റിയിലൂടെ മുന്നിലെത്തിയ അർജന്റീന രണ്ടാം പകുതിയിൽ ദുർബലരായി. എട്ടാം മിനിറ്റിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ മെസ്സിയുടെ പെനാൽറ്റി ഗോളെത്തിയത്.
advertisement
രണ്ടാം പകുതിയിൽ അർജന്റീനയെ ഞെട്ടിച്ചുകൊണ്ട് 48-ാം മിനിറ്റിലും 53-ാം മിനിറ്റിലും സൗദിയുടെ മിന്നൽ ഗോളുകള്‍. നാൽപത്തിയെട്ടാം മിനിറ്റിൽ സലേ അൽ ഷേഹ്​രിയും അമ്പത്തിമൂന്നാം മിനിറ്റിൽ സലേം അൽദസ്വാരി യുമാണ് സൗദിയ്ക്കായി ഗോളുകൾ നേടിയത്.
22,28,35 മിനിറ്റുകളിൽ സൗദിയുടെ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് വില്ലനായെത്തി. അല്ലായിരുന്നെങ്കില്‍ ആദ്യപകുതിയില്‍ തന്നെ നാല് ഗോളിന് അര്‍ജന്‍റീന മുന്നിലെത്തുമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇജ്ജാതി പ്രവചനം! 'ആദ്യത്തെ അട്ടിമറി ഇന്ന് '; അർജൻ‌റീനയുടെ പരാജയം ഏഴുമണിക്കൂർ മുൻ‌പേ പ്രവചിച്ച് മലയാളി
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement