പുരാവസ്തു ഗവേഷകനായ ഗബ്രിയേല്‍ സുക്ട്രിഗല്‍ ആണ് യുവതിയുടെ കത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്തത്. കത്തിലൂടെ യുവതി മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്.
'' ഈ ശാപത്തെപ്പറ്റി എനിക്കറിയില്ലായിരുന്നു. ഈ കല്ലുകള്‍ എടുക്കാന്‍ പാടില്ലെന്ന് എനിക്കറിയില്ലായിരുന്നു. കല്ലുകള്‍ മോഷ്ടിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എനിക്ക് സ്താനാര്‍ബുദം ബാധിച്ചു. ചെയ്ത തെറ്റിന് ഞാന്‍ മാപ്പ് ചോദിക്കുന്നു. കത്തിനോടൊപ്പം കല്ലുകള്‍ അയയ്ക്കുന്നു,'' എന്നാണ് യുവതി കത്തില്‍ പറയുന്നത്.
അതേസമയം ഇതാദ്യമായല്ല ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഇതുപോലെ നഗരത്തില്‍ നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ചതിലൂടെ ജീവിതത്തിൽ നിര്‍ഭാഗ്യങ്ങൾ സംഭവിച്ചതായി ചിലര്‍ പറഞ്ഞിരുന്നു.
2020ല്‍ കാനഡ സ്വദേശിയായ നിക്കോള്‍ ആണ് നഗരത്തില്‍ നിന്നെടുത്ത മൊസൈക് ടൈല്‍ കഷണങ്ങള്‍ തിരികെ ഏല്‍പ്പിച്ചത്.
ഇവ വീട്ടിലേക്ക് കൊണ്ടുപോയതിന് പിന്നാലെ തനിക്ക് ദൗര്‍ഭാഗ്യങ്ങളെ ഉണ്ടായിട്ടുള്ളൂവെന്നാണ് നിക്കോള്‍ അയച്ച കത്തില്‍ പറയുന്നത്. ടൈല്‍സ് സ്വന്തമാക്കിയതിന് പിന്നാലെ സ്താനാര്‍ബുദ ലക്ഷണങ്ങള്‍ തനിക്കുണ്ടായെന്നും നിക്കോള്‍ പറഞ്ഞു.
തുടര്‍ന്ന് രണ്ട് മാസ്റ്റെക്ടമിയാണ് ചെയ്യേണ്ടി വന്നതെന്നും നിക്കോള്‍ പറഞ്ഞു. കൂടാതെ കുടുംബം സാമ്പത്തികമായി തകര്‍ന്നുവെന്നും നിക്കോളിന്റെ കത്തില്‍ പറയുന്നു.
എഡി 79ല്‍ വെസൂവീയസ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചാണ് പോംപെ നഗരവും അവിടുത്തെ ജനങ്ങളും മരിച്ചത്. ഈ നഗരത്തിന്‌റെ അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെടുക്കുകയായിരുന്നു. അവ യുനെസ്‌കോ ലോകപൈതൃകപട്ടികയിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു.