Happy birthday Tovino Thomas|'ഏതോ ഒരു തീപ്പൊരി ഐറ്റം ലോഡിങ് '; പിറന്നാൾ ദിനത്തിലെ ടൊവിനോയുടെ പോസ്റ്റ് വൈറലാകുന്നു

Last Updated:

എന്തിനോ വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് താരം എന്നാണ് ആരാധകർ പറയുന്നത്.

മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ പ്രിയ താരങ്ങളുടെ ലിസ്റ്റിൽ ടോവിനോ തോമസ്സ് (Tovino Thomas) എന്നും മുൻ നിരയിൽ തന്നെയുണ്ടാകും. ഇതിനു ഉദാഹരണമാണ് താരത്തിന്റെ ആരാധകരുടെ കണക്ക്. എന്നും മികച്ച് സിനിമ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ചിത്രമായ അന്വേഷിപ്പിൻ കണ്ടെത്തും ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. പ്രേക്ഷകർ ഏറെ ആവേശത്തോടെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്.
advertisement
ഇതിനിടെയിൽ ഇന്ന് ടൊവിനോ തോമസിന്റെ ജന്മദിനമാണ്. എന്നാൽ എല്ലാ താരത്തിനെ പോലെ കേക്ക് മുറിക്കാനോ യാത്ര പോകാനോ താരത്തിനു സമയമില്ല. താരം മറ്റൊരു തിരക്കിലാണ്. ഇതിനു ഉദാഹരണമാണ് ടോവിനോ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോ . വാൾ പയറ്റ് (Katana Skills) പരിശീലനത്തിന്റെ തിരക്കിലാണ് താരം. ഇതോടെ താരത്തിന്റെ പുതിയ ആയോധനകല സിനിമയുടെ ഭാഗമായാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
advertisement
അതേസമയം ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ‘അന്വേഷിപ്പിൻ കണ്ടെത്തും’ (Anweshippin Kandethum) സിനിമ ഫെബ്രുവരി 9ന് സിനിമ തിയേറ്ററിലേക്ക് എത്തുന്നു. പൃഥ്വിരാജ് നായകനായ കാപ്പയുടെ വൻ വിജയത്തിന് ശേഷം തിയ്യേറ്റർ ഓഫ് ഡ്രീംസും സരിഗമയും യൂഡ്ലി ഫിലിംസിന്റേയും ബാനറിൽ ജിനു വി. ഏബ്രഹാമും, ഡോൾവിൻ കുര്യാക്കോസും വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Happy birthday Tovino Thomas|'ഏതോ ഒരു തീപ്പൊരി ഐറ്റം ലോഡിങ് '; പിറന്നാൾ ദിനത്തിലെ ടൊവിനോയുടെ പോസ്റ്റ് വൈറലാകുന്നു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement