ഇംഗ്ലണ്ട് ഓപ്പണർമാരായ ജോസ് ബ്ടലർ- അലക്സ് ഹെയ്ൽസ് കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന് തടസം സൃഷ്ടിച്ചത്. ഇന്ത്യൻ ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയെയും വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിനെതിരെയും വിമർശനങ്ങളും ട്രോളുകളും ഉയരുന്നുണ്ട്.
ഇംഗ്ലണ്ട് ഓപ്പണർമാരുടെ മികച്ച പ്രകടനവും ഇന്ത്യൻ ബൗളർമാരുടെ താളം തെറ്റിയ പ്രകടനവും പ്രതികൂലമായി ബാധിച്ചു. കൂടാതെ പവർപ്ലേയിൽ മികച്ച ടീം സ്കോർ ഉയർത്താൻ കഴിയാഞ്ഞതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
advertisement
താരങ്ങളെയും ടീമിനെതിരെയും ധാരാളം ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അല്ലേലും ഈ കപ്പ് വേണ്ടെന്നും പേടിഎം കപ്പ് ഉണ്ടെന്നും ട്രോളുകൾ ഉണ്ട്. തോൽവിയിലെ രോക്ഷം ബിസിസിഐയ്ക്കെതിരെയും ട്രോളുകളായെത്തുന്നുണ്ട്.
പവർപ്ലേയിൽ എങ്ങനെയാണ് കളിക്കേണ്ടതെന്ന് ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിനെ കണ്ടുപഠിക്കണമെന്നും വിമർശിക്കുന്നവരുണ്ട്. സെമിഫൈനലില്‍ ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം അനയാസമാണ് ഇംഗ്ലണ്ട് മറികടന്നത്.
49 പന്തില്‍ നിന്ന് ഒമ്പത് ഫോറും മൂന്നു സിക്സും ഉൾപ്പെടെ 80 റൺസ് എടുത്ത ജോസ് ബട്ലറും 47 പന്തിൽ നിന്ന് നാലു ഫോറും ഏഴു സിക്സറുകളും ഉൾപ്പെടെ 86 റൺസെടുത്ത അലക്സ് ഹെയ്ൽസുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്പി.