T20 World Cup | ലോകകപ്പിന് ഇടത്തും വലത്തുമായി ഇംഗ്ലണ്ട്- പാക് നായകന്മാര്‍ ; പോസ്റ്റര്‍ കണ്ട് ഞെട്ടി ക്രിക്കറ്റ് പ്രേമികള്‍

Last Updated:

ട്വന്‍റി 20 ലോകകപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കവര്‍ ഫോട്ടോയായി നല്‍കിയിരിക്കുന്ന ടീം ക്യാപ്റ്റന്‍മാരുടെ പോസ്റ്ററാണ് ചര്‍ച്ചയ്ക്ക് കാരണമായത്.

ഇന്ത്യയെ തോല്‍പ്പിച്ച് ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെ നേരിടാന്‍ ഇംഗ്ലണ്ട് എത്തിയതിന് പിന്നാലെ ഒരു പോസ്റ്ററിനെ ചുറ്റിപറ്റിയുള്ള ചര്‍ച്ചയാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ട്വന്‍റി 20 ലോകകപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കവര്‍ ഫോട്ടോയായി നല്‍കിയിരിക്കുന്ന ടീം ക്യാപ്റ്റന്‍മാരുടെ പോസ്റ്ററാണ് ചര്‍ച്ചയ്ക്ക് കാരണമായത്.
പോസ്റ്ററില്‍ ലോകകപ്പ് ട്രോഫിക്ക് ഇരുവശത്തുമായി ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലറും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമും ഇരിക്കുന്ന ചിത്രമാണ് വൈറലായത്. ഒക്ടോബര്‍ 15ന് അപ്ലോഡ് ചെയ്ത ചിത്രത്തിലേത് പോലെ തന്നെ ഫൈനലിസ്റ്റുകളായി ഇംഗ്ലണ്ടും പാകിസ്ഥാനും എത്തിയതാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ കൗതുകമുയര്‍ത്തി.
Also Read-T20 World Cup | അഡ്‌ലെയ്ഡിൽ ഇന്ത്യൻ ദുരന്തം; സെമിഫൈനലിൽ ഇംഗ്ലണ്ടിന് 10 വിക്കറ്റ് ജയം; ഫൈനലിൽ‌ പാകിസ്ഥാനെ നേരിടും
ചിത്രത്തില്‍ ഫൈനലിസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത് തികച്ചും യാദൃശ്ചികമാണെങ്കിലും ഇതിനെ ചുറ്റിപറ്റിയുള്ള രസകരമായ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്.
advertisement
അഡ് ലെയ്ഡില്‍ നടന്ന രണ്ടാം സെമി മത്സരത്തില്‍ തീര്‍ത്തും നാണംകെട്ട പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 17 ഓവറില്‍ വിജയം നേടി.മികച്ച ബാറ്റിങ് പുറത്തെടുത്ത ഇംഗ്ലണ്ട് ഓപ്പണർമാരായ ജോസ് ബ്ടലർ- അലക്സ് ഹെയ്ൽസ് സഖ്യമാണ് ഇംഗ്ലീഷ് വിജയത്തിന് ചുക്കാൻ പിടിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup | ലോകകപ്പിന് ഇടത്തും വലത്തുമായി ഇംഗ്ലണ്ട്- പാക് നായകന്മാര്‍ ; പോസ്റ്റര്‍ കണ്ട് ഞെട്ടി ക്രിക്കറ്റ് പ്രേമികള്‍
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement