TRENDING:

'പൊരുത്തപ്പെട്ടു തരിക'; ബൈക്കില്‍നിന്ന് പെട്രോള്‍ ഊറ്റിയ ശേഷം 5 രൂപ തുട്ടുകള്‍ വച്ച് അജ്ഞാതന്റെ കുറിപ്പ്

Last Updated:

കോഴിക്കോട് ബൈപ്പാസില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്നാണ് അജ്ഞാതന്‍ പെട്രോള്‍ ഊറ്റിയെടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: യാത്രക്കിടെ ബൈക്കില്‍ പെട്രോള്‍ തീര്‍ന്ന അവസ്ഥ നേരിടാത്തവർ ചുരുക്കമായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ അടുത്തുള്ള പെട്രോൾ പമ്പ് വരെ ബൈക്ക് ഉരുട്ടിപോവുകയാണ് സാധരണ ചെയ്യാറുള്ളത്. എന്നാൽ ചിലര്‍ അടുത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റാറുമുണ്ട്. ഇപ്പോൾ കോഴിക്കോട് ഇത്തരത്തിലൊരു സംഭവം നടന്നരിക്കുകയാണ്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയ ശേഷം അജ്ഞാതൻ വെച്ചിട്ട് പോയ കുറിപ്പാണ് വൈറലായത്.
News18
News18
advertisement

Also Read- ‘എൻ തങ്കമേ ചെല്ലമേ’; തമിഴ്ശൈലിയിൽ ഉഴിഞ്ഞ് വീടിനകത്തേക്ക് സ്വീകരിച്ച് അമ്മ; സർപ്രൈസുമായി നടൻ ബാല

അരുണ്‍ലാല്‍ വി ബി എന്നയാളുടെ ബൈക്കില്‍ നിന്നാണ് പെട്രോള്‍ ഊറ്റിയശേഷം കുറിപ്പും രണ്ടു 5 രൂപ തുട്ടുകള്‍ വെച്ചിട്ട് അജ്ഞാതന്‍ പോയത്. കോഴിക്കോട് ബൈപ്പാസില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്നാണ് അജ്ഞാതന്‍ പെട്രോള്‍ ഊറ്റിയെടുത്തത്.

advertisement

‘കൈ നിറയെ ധനം ഉള്ളവനല്ല മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നന്‍’ എന്ന കുറിപ്പോടെ അരുണ്‍ലാല്‍ തന്നെയാണ് അജ്ഞാതന്‍ ബൈക്കില്‍ വെച്ചിട്ട് പോയ കുറിപ്പ് പങ്കുവെച്ചത്. കോഴിക്കോട് ദേവകി അമ്മ മെമ്മോറിയല്‍ ഫാര്‍മസിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് അരുണ്‍ലാല്‍.

Also Read- കിടിലന്‍ നൃത്തച്ചുവടുകളുമായി മീനാക്ഷി ദിലീപും കൂട്ടുകാരിയും; അല്‍ഫോണ്‍സ് പുത്രന്‍ എഡിറ്റ് ചെയ്ത തകര്‍പ്പന്‍ വീഡിയോ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുറിപ്പ് ഇങ്ങനെ- ‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട് പൊരുത്തപ്പെട്ടു തരുക. ഗതികേടുകൊണ്ടാണ് plss. ഞങ്ങള്‍ 10 രൂപ ഇതിവെച്ചിട്ടുണ്ട്. പമ്പില്‍ എത്താന്‍ വേണ്ടിയാണ്. പമ്പില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരുകയില്ല അതുകൊണ്ടാണ്’. ഇതിനൊപ്പെ രണ്ടു അഞ്ചു രൂപ തുട്ടും വെച്ചിട്ടുണ്ടായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പൊരുത്തപ്പെട്ടു തരിക'; ബൈക്കില്‍നിന്ന് പെട്രോള്‍ ഊറ്റിയ ശേഷം 5 രൂപ തുട്ടുകള്‍ വച്ച് അജ്ഞാതന്റെ കുറിപ്പ്
Open in App
Home
Video
Impact Shorts
Web Stories