കിടിലന്‍ നൃത്തച്ചുവടുകളുമായി മീനാക്ഷി ദിലീപും കൂട്ടുകാരിയും; അല്‍ഫോണ്‍സ് പുത്രന്‍ എഡിറ്റ് ചെയ്ത തകര്‍പ്പന്‍ വീഡിയോ

Last Updated:

സോഷ്യല്‍ മീഡിയയില്‍ തരംഗമായ രാഞ്ചന എന്ന ഹിന്ദി ഗാനവും വളയപ്പെട്ടി തവിലെ എന്ന തമിഴ് ഗാനവും കൂട്ടിയിണക്കിയുള്ള റീമിക്സ് സോങ്ങിനാണ് ഇരുവരും തകര്‍ത്താടിയത്.

മലയാളത്തിലെ താരപുത്രിമാരില്‍ മുന്‍പന്തിയിലാണ് ദിലീപിന്‍റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി. വളരെ വിരളമായി മാത്രം ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ള മീനാക്ഷി ഒരു കിടിലന്‍ നര്‍ത്തകി കൂടിയാണ്. ഇപ്പോഴിതാ മിനാക്ഷി നിറഞ്ഞാടിയ ഒരു ഡാന്‍സ് പെര്‍ഫോമന്‍സിന്‍റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
മിനാക്ഷിയുടെ സുഹൃത്തും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍റെ ഭാര്യയുമായ അലീനയുമൊത്താണ് മീനാക്ഷി മനോഹരമായി ചുവടുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ രാഞ്ചന എന്ന ഹിന്ദി ഗാനവും വളയപ്പെട്ടി തവിലെ എന്ന തമിഴ് ഗാനവും കൂട്ടിയിണക്കിയുള്ള റീമിക്സ് സോങ്ങിനാണ് ഇരുവരും തകര്‍ത്താടിയത്.

View this post on Instagram

A post shared by Aleena (@aleenaalphonse)

advertisement
ഫോട്ടോഗ്രാഫര്‍ ഐശ്വര്യ അശോക് പകര്‍ത്തിയ ദൃശ്യങ്ങള്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഫാഷന്‍ ഡിസൈനറായ രഹനാ ബഷീര്‍ ഒരുക്കിയ വസ്ത്രങ്ങള്‍ അണിഞ്ഞാണ് മീനാക്ഷിയും അലീനയും ക്യാമറയ്ക്ക് മുന്നിലെത്തിയത് . ഐഷ റിസ്വാന്‍ മാലിക് ആണ് സ്റ്റൈലിസ്റ്റ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കിടിലന്‍ നൃത്തച്ചുവടുകളുമായി മീനാക്ഷി ദിലീപും കൂട്ടുകാരിയും; അല്‍ഫോണ്‍സ് പുത്രന്‍ എഡിറ്റ് ചെയ്ത തകര്‍പ്പന്‍ വീഡിയോ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement