"തന്റെ ശരിയായ അമ്മ ആരാണെന്ന് കണ്ടെത്താനുള്ള എളുപ്പവഴി അവരെക്കുറിച്ചുള്ള ഒരു ക്രിമിനൽ രേഖ തേടുക എന്നതാണെന്ന് ഞാൻ കരുതി", ടിക് ടോക്ക് വീഡിയോയിൽ അവർ പറയുന്നു. അങ്ങനെ അമ്മയെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ജനിച്ച നഗരത്തിലെ പോലീസ് ഡിപ്പാർട്ട്മെന്റിനെ അവർ സമീപിച്ചു. അവിടത്തെ പോലീസ് ഷെരീഫ് അവരുടെ കഥയിൽ താത്പര്യം കാണിക്കുകയും അവർക്ക് പറയാനുള്ളതെല്ലാം ക്ഷമയോടെ കേൾക്കുകയും ചെയ്തു. ആ സംഭാഷണത്തിന് ശേഷം ഷെരീഫിന് പുതിയ ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടായിരുന്നു. രേഖകൾ പ്രകാരം അവർ കാണാതായ വ്യക്തിയാണ് എന്നാണ് അദ്ദേഹം അറിയിച്ചത്.
advertisement
Also Read തീ പിടിച്ച കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി പൂച്ച; പിന്നെയാണ് ട്വിസ്റ്റ്
പിന്നീടാണ് തന്റെ യഥാർത്ഥ അമ്മ താൻ വളർന്ന കുടുംബത്തിന് തന്നെ വിൽക്കുകയായിരുന്നു എന്ന സത്യം അവർ തിരിച്ചറിഞ്ഞത്. എന്നാൽ, അവരുടെ യഥാർത്ഥ മുത്തശ്ശി ഇക്കാര്യങ്ങൾ ഒന്നും അറിയാതെ കുട്ടിയെ കാണാനില്ല എന്നൊരു പരാതി പോലീസിൽ സമർപ്പിച്ചിരുന്നു. തന്റെ ചെയ്തി മറ്റുള്ളവരിൽ നിന്ന് ഒളിപ്പിച്ചു വെയ്ക്കാനായി അവരുടെ അമ്മയും ഈ പരാതിയ്ക്ക് കൂട്ടു നിൽക്കുകയും തന്റെ മകളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് ആരോപിക്കുകയും ചെയ്തു. അമ്മയുടെ കുടുംബത്തിലെ അംഗങ്ങൾ അവരെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് വിശ്വസിച്ചപ്പോൾ അവരെ വളർത്തിയ കുടുംബത്തിന് തങ്ങൾ അവരെ മാനസിക നില തെറ്റിയ ഒരു അമ്മയിൽ നിന്ന് സംരക്ഷിക്കുകയായിരുന്നു എന്ന ബോധ്യം ഉണ്ടായിരുന്നു.
Also Read കൗതുകകരമായ ലോക റെക്കോർഡുമായി ലെബനൻ ഷെഫ്; ഒറ്റയടിയ്ക്ക് ഉണ്ടാക്കിയത് 10000 കിലോഗ്രാം ഹൂമുസ്
ഏതാണ്ട് പത്ത് വർഷക്കാലം തന്നെ വളർത്തിയ ദമ്പതികളുമായി മോശം ബന്ധമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്ന് അവർ വെളിപ്പെടുത്തുന്നു. ഒടുവിൽ ആ ദമ്പതികൾ വേർപിരിഞ്ഞപ്പോൾ താൻ അവരുടെ യഥാർത്ഥ മകളല്ല എന്ന് അറിയിക്കുകയായിരുന്നു. അതിനുശേഷം ആ കുടുംബത്തിൽ നിന്നും അവർ ഓടി രക്ഷപ്പെട്ടു. 2006-ൽ ഒരു സ്വകാര്യ ഡിറ്റക്റ്റീവിന്റെ സഹായത്തോടെ യഥാർത്ഥ അമ്മയെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും അവരുമായുള്ള കൂടിക്കാഴ്ച സുഖകരമായിരുന്നില്ല. ഇതുവരെ യാതൊരു അറിവും ഉണ്ടാകാതിരുന്ന തന്റെ അച്ഛനെ ഇപ്പോൾ ബന്ധപ്പെടാൻ കഴിഞ്ഞെന്നും കാര്യങ്ങൾ നന്നായി പോകുന്നെന്നും കഴിഞ്ഞ ബുധനാഴ്ച ഒരു പോസ്റ്റിലൂടെ അവർ അറിയിച്ചു.