VIRAL VIDEO | തീ പിടിച്ച കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി പൂച്ച; പിന്നെയാണ് ട്വിസ്റ്റ്

Last Updated:

ചിക്കാഗോ എംഗൽ‌വുഡ് പരിസരത്ത് ഒരു ചെറിയ തീപിടുത്തത്തിൽ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്.

ചിക്കാഗോ: തീ പിടിച്ച കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് അധികമൊന്നും ആലോചിക്കാതെ താഴോട്ട് ചാടിയ പൂച്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ. കാരണം, പൂച്ചയുടെ ചാട്ടത്തേക്കാൾ കാഴ്ചക്കാരെ രസിപ്പിച്ചത് താഴെ എത്തിയതിനു ശേഷമുള്ള പൂച്ചയുടെ പ്രകടനം ആയിരുന്നു.
ചിക്കാഗോ ഫയർ മീഡിയ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് ഇതുവരെ കണ്ടത്. ചിക്കാഗോയിലെ ഒരു കത്തുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നാണ് പൂച്ച ചാടി രക്ഷപ്പെടുന്നത്. പൂച്ചയുടെ വീഡിയോ നിരവധി പേരാണ് ഇതുവരെ കണ്ടത്.
Nine lives for a cat that jumped from fire at 65th and Lowe. Cat hit grass bounced and walked away! pic.twitter.com/LRBsjMta2Z
advertisement
ചിക്കാഗോ എംഗൽ‌വുഡ് പരിസരത്ത് ഒരു ചെറിയ തീപിടുത്തത്തിൽ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്. ഇതിനിടയിലാണ് തീ പിടിച്ച കെട്ടിടത്തിൽ നിന്ന് ഒരു പൂച്ച താഴേക്ക് ചാടിയത്.
advertisement
വീഡിയോയിൽ കാണുന്നതു പോലെ ഒരു കറുത്ത പൂച്ചയാണ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയത്. ഏതായാലും കെട്ടിടത്തിൽ നിന്ന് ചാടി പുൽത്തകിടിയിൽ ലാൻഡ് ചെയ്തതിനു ശേഷം ദൂരേക്ക് നടന്നു പോകുന്ന പൂച്ചയെയാണ് കാണാൻ കഴിയുന്നത്. ഏതായാലും പൂച്ച ചാടുമ്പോൾ പുൽത്തകിടിയിൽ നിൽക്കുന്നവർ വലിയ ശബ്ദം ഉണ്ടാക്കുന്നുണ്ട്.
advertisement
അതേസമയം, വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. വളരെയധികം ആളുകൾ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
VIRAL VIDEO | തീ പിടിച്ച കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി പൂച്ച; പിന്നെയാണ് ട്വിസ്റ്റ്
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement