തന്റെ വരാനിരിക്കുന്ന കന്നഡ ചിത്രമായ’ പിങ്ക് നോട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി അസർബൈജാനിലാണ് ഭാവന. മഗിഴ തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയാർച്ചി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടൻ അജിത് കുമാറും അസർബൈജാനിലുണ്ട്.
‘വൈകിയതിൽ ഞാൻ വളരെ ഖേദിക്കുന്നു’ എന്നാണ് അജിത് വീഡിയോയിൽ പറയുന്നത്. ‘ഇല്ല, കുഴപ്പമില്ല. നിങ്ങൾ വൈകിയതിനാൽ ഞങ്ങളും കുറച്ച് വൈകിയാണ് വന്നത്’ എന്ന് ഭാവനയും മറുപടി നൽകി.
advertisement
2010-ൽ പുറത്തിറങ്ങിയ അസൽ എന്ന ചിത്രത്തിൽ അജിത്തിന്റെ നായികയായിരുന്നു ഭാവന. അടുത്തിടെ അജിത്തിന്റെ തുണിവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഭാവന സന്ദർശനം നടത്തിയിരുന്നു. അന്ന് അതേക്കുറിച്ച് ഭാവനയുടെ പ്രതികരണം അജിത് ആരാധകർ കയ്യടികളോടെയായിരുന്നു സ്വീകരിച്ചത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 25, 2023 8:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അടുത്തുണ്ടായിട്ടും കാണാൻ വൈകി'; ഭാവനയോട് ക്ഷമ ചോദിച്ച് സൂപ്പർ സ്റ്റാർ അജിത്; വീഡിയോ വൈറൽ