സാമൂഹികമാധ്യമമായ ടിക് ടോക്കിലാണ് വീഡിയോ പങ്കുവെച്ചത്. ഹോട്ടലില്‍ പ്രഭാതഭക്ഷണം കഴിക്കുകയായിരുന്ന അതിഥികള്‍ ഉടന്‍ അവിടെന്ന് പോകുന്നത് വീഡിയോയില്‍ കാണാം. യുവതി ഭക്ഷണസാധനങ്ങള്‍ തറയിലേക്ക് വലിച്ച് എറിയുന്നതും കാണാം. ഡെന്‍വറിലെ ഒരു ആഢംബര ഹോട്ടലിലാണ് സംഭവമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഹോട്ടലിന്റെ ഫ്രണ്ട് ഡെസ്‌കിലെത്തിയ സ്ത്രീ ദേഷ്യത്തോടെ പെരുമാറുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് ഹോട്ടലില്‍ പ്രഭാതഭക്ഷണം തയ്യാറാക്കി വെച്ചിരിക്കുന്ന ഇടത്തേക്ക് എത്തുകയും സാധനങ്ങള്‍ വലിച്ചെറിയുകയുമായിരുന്നു. ഞെട്ടിത്തരിച്ച് നില്‍ക്കുന്ന അതിഥികള്‍ നോക്കി നില്‍ക്കേ അവര്‍ പാലുനിറച്ച ഒരു പാത്രം തറയില്‍ ഇടുന്നതും കാപ്പി പോഡുകളുടെ ഒരു ട്രേ എറിഞ്ഞുടയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.
advertisement
പഴങ്ങളും മസാലകളും കാപ്പി പോഡുകളുമെല്ലാം തറയില്‍ ചിതറിക്കിടക്കുന്നത് വീഡിയോയില്‍ കാണാം.
ഇത് ഡെന്‍വറിലെ ഒരു മാരിയട്ട് ഹോട്ടലിലാണ് സംഭവമെന്ന് ടിക് ടോക്കില്‍ വീഡിയോ പങ്കുവെച്ച് ഉപഭോക്താവ് പറഞ്ഞു. ''മാനേജര്‍ എന്ന് കരുതുന്ന പച്ചനിറത്തിലുള്ള വസ്ത്രമണിഞ്ഞ സ്ത്രീ അവരോട് സംസാരിക്കുന്നതും പരിഭ്രാന്തയായ സ്ത്രീ മാനോജറോട് കയര്‍ത്ത് സംസാരിക്കുന്നതും വീഡിയോയിലുണ്ട്. മാനേജര്‍ തിരികെ പോയി അവരെ വീട്ടിലേക്ക് അയച്ചു. എന്നാല്‍, പ്രഭാതഭക്ഷണം തയ്യാറാക്കി വെച്ചിരിക്കുന്ന ലോബിയില്‍നിന്ന് അവര്‍ നിലവിളിക്കുന്ന കേട്ടപ്പോഴാണ് ഞാന്‍ വീഡിയോ റെക്കോഡ് ചെയ്യാന്‍ ആരംഭിച്ചത്.
അവര്‍ ജോലിയില്‍ നിന്ന് ഇറങ്ങാന്‍ പോകുകയാണെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ അവര്‍ ഫ്രണ്ട് ഡെസ്‌കിലുള്ളയാളുമായി തര്‍ക്കിക്കുകയായിരുന്നു. നാളെ തിരിച്ചുവരാന്‍ കഴിയുമോ എന്ന് അവര്‍ ഫ്രണ്ട് ഡെസ്‌കിലുള്ളയാളോട് ചോദിച്ചു, ഇല്ല, നിങ്ങളെ പുറത്താക്കിയെന്ന് അവര്‍ മറുപടി നല്‍കി. പെട്ടെന്നാണ് യുവതി ദേഷ്യപ്പെട്ടത്,'' വീഡിയോ പങ്കുവെച്ച ഉപഭോക്താവ് പറഞ്ഞു.
ഈ വീഡിയോ ഇതിനോടകം 12 മില്ല്യണ്‍ ആളുകളാണ് കണ്ടത്. ഇപ്പോള്‍ ഇത് റെഡ്ഡിറ്റിലും വൈറലാണ്. നിരവധിയാളുകള്‍ തങ്ങള്‍ക്കുണ്ടായ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചു.
ഇത് മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് ഒരാള്‍ പറഞ്ഞു. ''ഏകദേശം 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാത്രി 11 മുതല്‍ രാവിലെ ഏഴുവരെയുള്ള ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്ന എന്നെ പത്ത് സെക്കന്‍ഡുകള്‍ക്ക് ശേഷം പുറത്താക്കിയത്. എന്നാല്‍, ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം ക്ഷീണിതയായിരുന്നു ഞാന്‍,'' അവര്‍ പറഞ്ഞു.
ഇത്തരത്തില്‍ മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്ന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ ആരായാലും ഞെട്ടിപ്പോകുമെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.