@prrriiiyanka എന്ന ട്വിറ്റർ അക്കൗണ്ടിലാണ് നീല പശകുപ്പിയുടെ ചിത്രം ആദ്യം പങ്കുവെക്കപ്പെട്ടത്. എനിക്ക് ഇത്ര പ്രായം എന്ന അടിക്കുറിപ്പോടെയായിരുന്നു യുവതിയുടെ ട്വീറ്റ്. വലിയ പ്രതികരണം ഈ ട്വീറ്റിന് ലഭിക്കുകയുണ്ടായി. 13,000 ലൈക്കുകളും 237 കമന്റുമാണ് ട്വീറ്റിന് ലഭിച്ചത്. ആയിരത്തിൽ ആധികം പേർ പോസ്റ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു.
എനിക്ക് തന്റെ സ്കൂളിന്റെയും ലൈബ്രറിയുടെയം ഗന്ധം ലഭിക്കുന്നു എന്നാണ് വൈറൽ ട്വീറ്റിനുള്ള ഒരാളുടെ കമന്റ്. പോസ്റ്റ് ഓഫീസുകളിൽ എല്ലായ് പ്പോഴും ഇതുണ്ടായിരുന്നു എന്ന് മറ്റൊരാൾ കുറിച്ചു. പോസ്റ്റ് നോക്കിയപ്പോൾ തന്നെ കയ്യിൽ ആകെ പശയായ അനുഭവമാണ് ഉണ്ടായതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
advertisement
ട്വീറ്റ് വൈറൽ ആയതിന് പിന്നാലെ ‘I am this old’ (എനിക്ക് ഇത്ര പ്രായം) എന്ന് ട്വിറ്ററിൽ ട്രെന്റിംഗാവുകയും ചെയ്തു. കുട്ടിക്കാലത്തിന്റെ ഓർമ്മകൾ പറയുന്ന നിരവധി വസ്തുക്കൾ കമൻ്റുകളായും പോസ്റ്റുകളായും നിറഞ്ഞു. കുട്ടിക്കാലത്ത് ഏറെ പ്രിയങ്കരമായതും പിന്നീട് കാലക്രമത്തിൽ ഇല്ലാതായതുമായ നിരവധി വസ്തുക്കളാണ് I am this old ട്രെൻ്റിൻ്റെ ചുവട് പിടിച്ച് ആളുകൾ ഷെയർ ചെയ്തത്. പഴയ മഷിപ്പേനകൾ, ടേപ്പ് കാസറ്റുകൾ തുടങ്ങി പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ധാരാളം വസ്തുക്കൾ ട്വീറ്റുകളിൽ ഇടം നേടി.
അടുത്തിടെ 90 കളിൽ സ്ക്കൂളുകളിൽ നടക്കുന്ന ജന്മദിന ആഘോഷത്തിന് ലഭിക്കുന്ന വിഭവങ്ങൾ അടങ്ങിയ പോസ്റ്റും ട്വിറ്ററിൽ വൈറലായിരുന്നു. ചെറിയ പ്ലാസ്റ്റിക്ക് പ്ലേറ്റിൽ സമൂസ, ചിപ്സ്, ഒരു കഷണം ബ്ലാക്ക് ഫോറസ്റ്റ് കേക്ക്, ഒരു മഞ്ചിന്റെ പാക്കറ്റ് എന്നിവ അടങ്ങിയതായിരുന്ന ചിത്രം. ആശിഷ് എന്നൊരാൾ ഷെയർ ചെയ്ത ചിത്രത്തിന് 15,000 ലൈക്കുകളും രണ്ടായിരത്തിനടുത്ത് റീ ട്വീറ്റുകളുമാണ് ലഭിച്ചിരുന്നത്. ഈ ട്വീറ്റിന്റെ ചുവട് പിടിച്ചും ധാരാളം പേർ അവരുടെ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് രംഗത്ത് എത്തി.
രസകരമായ ധാരാളം കമന്റുകളും ചിത്രത്തെ തേടി എത്തി. നാരങ്ങാ വെള്ളമോ ഒരു ഗ്ലാസ് കൊക്കക്കോളയോ ഉണ്ടായിരുന്നു എങ്കിൽ ചിത്രം പൂർണ്ണമാകുമായിരുന്നു എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. ജന്മദിന ആഘോഷത്തിനിടക്ക് ചെറി അടങ്ങിയ കേക്ക് ഇന്നേ വരെ ലഭിച്ചിട്ടില്ല എന്ന് മറ്റൊരൾ തമാശയായി കുറിച്ചു. ഇടത്തരം കുടുംബങ്ങളുടെ ജന്മദിന ആഘോഷം എപ്പോഴും ഇതു പോലെയായിരിക്കും എന്ന് മറ്റ് ചിലർ ട്വീറ്റിന് താഴെ അഭിപ്രായപ്പെട്ടു.