ജമ്മുകശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ഡച്ചനിൽ നിന്നുള്ളതാണ് ഈ വീഡിയോയെന്നാണ് വിവരം. പശ്ചാത്തലത്തിൽ ധോലിന്റെയും ഷെഹ്നായിയുടെയും ശബ്ദം കേൾക്കുന്നുണ്ട്. ഇതിന്റെ താളത്തിനൊത്താണ് പയ്യൻ നൃത്തം ചെയ്യുന്നത്. കുഞ്ഞിന്റെ സന്തോഷവും അവന്റെ മുഖത്ത് കാണാം.
[PHOTO]Suriya in Vaadivasal| സൂര്യയും വെട്രിമാരനും ഒന്നിക്കുന്നു; ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
advertisement
[NEWS]GOOD NEWS | കോവിഡ് ഭേദമായതിനു പിന്നാലെ വ്യവസായി ആശുപത്രിയൊരുക്കി;പാവങ്ങളുടെ സൗജന്യ ചികിത്സയ്ക്ക്
[NEWS]
കൻഗ്രികാരിയർ, ഐഎഎസ് ഓഫീസർ പ്രിയങ്ക ശുക്ല എന്നീ ട്വിറ്റർ അക്കൗണ്ടുകളിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.
വീഡിയോയിൽ നൃത്തം ചെയ്യുന്ന ആൺകുട്ടിയെ അഭിനന്ദിക്കാനും ആരും മറന്നിട്ടില്ല. ഈ പ്രതിസന്ധികാലത്ത് എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന വീഡിയോയാണ് ഇതെന്ന് പലരും അഭിപ്രായപ്പെട്ടു.
ചിലർ ഇത് അവരുടെ കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന് പറഞ്ഞു. കാണുന്നവരിൽ ചിരി പടർത്തുന്നതാണ് ഇതെന്നും പലരും വ്യക്തമാക്കിയിട്ടുണ്ട്.
