GOOD NEWS | കോവിഡ് ഭേദമായതിനു പിന്നാലെ വ്യവസായി ആശുപത്രിയൊരുക്കി;പാവങ്ങളുടെ സൗജന്യ ചികിത്സയ്ക്ക്

Last Updated:

30,000 സ്ക്വയർഫീറ്റിലുള്ള ഓഫീസ് പാവപ്പെട്ട കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ആശുപത്രിയായി മാറ്റുകയായിരുന്നു.

സൂററ്റ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യവസായി രോഗം ഭേദമായതിനു പിന്നാലെ പാവപ്പെട്ട രോഗികളുടെ സൗജന്യ ചികിത്സയ്ക്കായി ആശുപത്രിയൊരുക്കി. സൂററ്റിലെ കാദർ ഷെയ്ഖ് എന്ന 63കാരനാണ് പാവപ്പെട്ട രോഗികൾക്കായി ആശുപത്രി ഒരുക്കിയിരിക്കുന്നത്.
ഒരു മാസം മുമ്പാണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കാദർ ഷെയ്ഖിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ലക്ഷങ്ങളാണ് ആശുപത്രിയിൽ ചിലവായത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം പാവപ്പെട്ടവരായ രോഗികളെ കുറിച്ച് ചിന്തിച്ചത്.
രോഗം ഭേദമായി ആശുപത്രി വിട്ടതിന് തൊട്ടുപിന്നാലെ അദ്ദേഹം ആശുപത്രി ഒരുക്കുന്നതിനായി പ്രവർത്തിച്ചു. ശ്രേയാം കോംപ്ലക്സിലുള്ള 30,000 സ്ക്വയർഫീറ്റിലുള്ള ഓഫീസ് പാവപ്പെട്ട കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ആശുപത്രിയായി മാറ്റുകയായിരുന്നു. 85 കിടക്കകളും ഓക്സിജൻ അടക്കം കോവിഡ് ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി.
advertisement
സൂറത്തിലെ അദാജൻ പ്രദേശത്തെ 15 ഐസിയു കിടക്കകളുള്ള ഇവിടെ മെഡിക്കൽ സ്റ്റാഫുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനായി ഷെയ്ഖ് സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനുമായി (എസ്എംസി) കരാർ ഒപ്പിട്ടു. സൂററ്റ് മുനിസിപ്പൽ കമ്മീഷണർ ബി എൻ പാനി, എസ്എംസി ഡെപ്യൂട്ടി ഹെൽത്ത് കമ്മീഷണർ ഡോ. ആശിഷ് നായിക് എന്നിവർ ഇവിടെ സന്ദർശിച്ച് അംഗീകാരം നൽകി.
അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കിയതോടെ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഇവിടെ പരിശോധന നടത്തി. ഷെയ്ക്കിന്റെ ചെറുമകൾ ഹിബയുടെ പേരിലാണ് ആശുപത്രി. വരും ദിവസങ്ങളിൽ ആശുപത്രി പ്രവർത്തിച്ച് തുടങ്ങുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ന്യൂസിവിൽ ആശുപത്രി, സിമ്മർ ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള രോഗികൾക്കാണ് ഇവിടെ സൗകര്യം ഒരുക്കുന്നതെന്നും അവർ അറിയിച്ചു.
advertisement
advertisement
[NEWS]
ഈ ആശുപത്രി എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഞാൻ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളല്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. ഞാൻ കഠിനമായി പ്രവർത്തിച്ചു. ഇപ്പോൾ സാമ്പത്തികമായി മെച്ചപ്പെട്ടു. നിലവിലെ ഈ സാഹചര്യത്തിൽ സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. ഞാനും മൂന്ന് മക്കളും പാവപ്പെട്ടവരെ സഹായിക്കുന്നു. കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് ആശുപത്രി നിർമിച്ചത്- അദ്ദേഹം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രത്യേക സൗകര്യം ഷെയ്ക്ക് ഒരുക്കിയിട്ടുണ്ട്. കൂടാതെ രോഗികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Life/
GOOD NEWS | കോവിഡ് ഭേദമായതിനു പിന്നാലെ വ്യവസായി ആശുപത്രിയൊരുക്കി;പാവങ്ങളുടെ സൗജന്യ ചികിത്സയ്ക്ക്
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement