അതിനിടെയാണ് നടൻ സുനിൽ ഗ്രോവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ വൈറലാകുന്നത്. മദ്യവിൽപന അനുവദിച്ചതിനുശേഷം ഒരു സൂപ്പർമാർക്കറ്റിനുള്ളിലേക്ക് കൊണ്ടുവന്ന ബിയർ കെയ്സുകൾ ആളുകൾ തട്ടിപ്പറിക്കുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്.
സാമൂഹിക അകലം പാലിക്കാതെയാണ് ആളുകൾ ബിയർ കെയ്സുകൾ കൈക്കലാക്കാൻ തിരക്കുകൂട്ടുന്നത്. തായ്ലൻഡിലെ ഒരു സൂപ്പർമാർക്കറ്റിൽനിന്നുള്ള ദൃശ്യമാണിത്. ആഴ്ചകളോളം നിലനിന്ന മദ്യനിരോധനം കഴിഞ്ഞ ദിവമാണ് അവിടെ പിൻവലിച്ചത്. ഏതായാലും സുനിൽ ഗ്രോവർ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഇതിനോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തുന്നുണ്ട്.
TRENDING:തൃശ്ശൂരിൽ രോഗിയെ കൊണ്ടുവരാൻ പോയ ആംബുലന്‍സ് അപകടത്തിൽപ്പെട്ടു: നഴ്സ് മരിച്ചു [NEWS]COVID 19 | യുഎഇയിൽ 24 മണിക്കൂറിനിടെ 11 മരണം; രോഗബാധിതർ 15000ത്തിലേക്ക് [PHOTO]പാകിസ്ഥാൻ എയർഫോഴ്സിലെ ആദ്യ ഹിന്ദു പൈലറ്റ്; ചരിത്രം കുറിച്ച് രാഹുൽ ദേവ് [NEWS]