പശുവിനെ വിലകൊടുത്തു വാങ്ങിയ ആൾ അതിനെ ഒരു പെട്ടി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോവുകയാണ്. എന്നാൽ അത്രയും കാലം ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവളെ വിട്ടുകൊടുക്കാൻ കാള തയാറായില്ല. പരമാവധി വേഗത്തിൽ കാള വാഹനത്തിനു പിന്നാലെ കുതിച്ചു. ഒരിടത്തെത്തിയപ്പോൾ വാഹനം നിർത്തി. കാള തന്നാൽ കഴിയും വിധം അവളെ തിരികെ കിട്ടാനുള്ള ശ്രമം നടത്തുന്നു. ഡ്രൈവർ സീറ്റിനരികെ നിന്നുകൊണ്ട് തന്റെ നിസ്സഹായത വെളിപ്പെടുത്തുന്നതെന്നോണം കാള നോക്കുന്നത് കാണാം.
advertisement
ഇവരുടെ സ്നേഹം മനസ്സിലായ ഒരാൾ പകർത്തിയ വീഡിയോയാണിത്. ഒടുവിൽ കാര്യം മനസ്സിലായ നാട്ടുകാർ ഇടപെടുകയായിരുന്നു. ഉടമയെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി. ഇപ്പോൾ ഇരുവരും ഒന്നിച്ച് ഒരു കാലി ഫാമിൽ പാർക്കുകയാണ്. (വീഡിയോ ചുവടെ)
നോർവീജിയൻ നയതന്ത്രജ്ഞനും, മുൻ രാഷ്ട്രീയ പ്രവർത്തകനുമായ എറിക് സോൾഹെയിം ഷെയർ ചെയ്തതിൽ പിന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ എമ്പാടും വൈറലാവുകയാണ്. ഇതിനോടകം വീഡിയോ 18.5K യിലധികം ലൈക്കും 4.8K റീട്വീറ്റും നേടിക്കഴിഞ്ഞു.