TRENDING:

Fake Alert | വിരാട് കോലിയും അനുഷ്ക ശര്‍മ്മയും പിരിയുന്നോ? ട്വിറ്ററിൽ ട്രെൻഡിംഗ് ആയി #VirushkaDivorce

Last Updated:

ViratKohli-Anushka Sharma | ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാർ വിരാട് കോലിയുടെയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയുടെയും സ്വകാര്യ ജീവിതം ഇത്തരം ചർച്ചകൾ ഉയർത്തുന്നത് ഇതാദ്യമായല്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ന് രാവിലെ മുതൽ ട്വിറ്ററില്‍ ട്രെൻഡിംഗ് ആണ് #VirushkaDivorce എന്ന ഹാഷ്ടാഗ്. ആരാധകർ സ്നേഹത്തോടെ വിരുഷ്ക എന്ന് വിളിക്കുന്ന വിരാട് കോലിയുടെയും അനുഷ്ക ശര്‍മ്മയുടെയും വിവാഹമോചനമാണ് വിഷയം. എന്നാൽ കഴിഞ്ഞ ദിവസം വരെ വളരെ സന്തോഷമായി സോഷ്യൽ മീഡിയ പോസ്റ്റുകളുമായെത്തിയ താരദമ്പതികൾ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും വിവാഹമോചനത്തിലെത്തിയതെങ്ങനെയെന്നോർത്ത് ആരാധകരും ഞെട്ടി.
advertisement

സത്യത്തിൽ തീയതിയും സമയവും നോക്കാതെ ഏതോ ട്വിറ്റർ യൂസർ ഷെയർ ചെയ്ത ഒരു വാർത്തയാണ് ഇത്രയും കുഴപ്പം സൃഷ്ടിച്ചത്. 2016 ഫെബ്രുവരി 09ന് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു ആർട്ടിക്കളായിരുന്നു ഇത്. ആ കാലത്ത് പ്രണയത്തിലായിരുന്ന വിരാടും അനുഷ്കയും പിരിഞ്ഞു എന്ന ഈ വാർത്ത തീയതി നോക്കാതെ കുത്തിപ്പൊക്കി കൊണ്ടുവന്ന ഈ വാർത്തയാണ് ട്വിറ്ററിലെ ട്രെൻഡിംഗ് ഹാഷ്ടാഗിന് പിന്നിൽ. ഈ വാർത്ത വന്ന് ഒരു വർഷം കഴിഞ്ഞ് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

advertisement

You may also like:Congratulations Tovino | വീട്ടിലെ പുതിയ കുഞ്ഞതിഥിയുടെ വരവറിയിച്ച് ടൊവിനോ തോമസ് [NEWS]Covid 19 | അഞ്ചു ദിവസത്തിൽ 430 പോസിറ്റീവ് കേസുകൾ; കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്നു [NEWS] Delhi to Mumbai | പത്തുലക്ഷത്തോളം രൂപ ചിലവിൽ പ്രൈവറ്റ് ജെറ്റ്; വളർത്തുമൃഗങ്ങളെ ഉടമകൾക്കടുത്തെത്തിക്കാന്‍‌‌ [NEWS]ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാർ വിരാട് കോലിയുടെയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയുടെയും സ്വകാര്യ ജീവിതം ഇത്തരം ചർച്ചകൾ ഉയർത്തുന്നത് ഇതാദ്യമായല്ല. ആമസോൺ പ്രൈമിൽ അനുഷ്ക ശർമ്മ നിർമ്മിക്കുന്ന പാതാൾ ലോക് എന്ന ഷോയിൽ തന്‍റെ ഫോട്ടോ ഉപയോഗിച്ചു എന്നാരോപിച്ച് ബിജെപി എംഎൽഎ നന്ദകിഷോർ ഗുജ്ജാർ വിമർശനം ഉന്നയിച്ചെത്തിയിരുന്നു. വിരാട് കോലിയോട് അനുഷ്കയെ ഡിവോഴ്സ് ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു എംഎല്‍എയുടെ പ്രതികരണം.

advertisement

ഏതായാലും പ്രിയതാരങ്ങളുടെ വിവാഹമോചന വാർത്ത ആരാധകരെ ആകെ അമ്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തെങ്കിലും പിന്നീടും ട്രോളുകളും മീമുകളും ആയി തമാശയ്ക്ക് വഴിമാറി. തങ്ങൾ അറിയാതെ നടന്ന തങ്ങളുടെ വിവാഹ മോചനം അറിയുമ്പോൾ വിരാടിന്‍റെയും അനുഷ്കയുടെയും പ്രതികരണമായിരുന്നു ട്രോളിനടിസ്ഥാനം.

ട്വിറ്ററിലെ ചില ട്രോളുകൾ ചുവടെ:

advertisement

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Fake Alert | വിരാട് കോലിയും അനുഷ്ക ശര്‍മ്മയും പിരിയുന്നോ? ട്വിറ്ററിൽ ട്രെൻഡിംഗ് ആയി #VirushkaDivorce
Open in App
Home
Video
Impact Shorts
Web Stories