വിശപ്പ് സഹിക്കാനാകാതെ റോഡരികിൽ ചത്തു കിടക്കുന്ന നായയെ തിന്നുന്നയാളുടെ ദൃശ്യങ്ങളാണത്. രാജസ്ഥാനിലെ ജയ്പ്പൂരിലാണ് സംഭവം. ഡൽഹി- ജയ്പ്പൂർ ദേശീയ പാതയില്‍ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
കഴിക്കാൻ ഭക്ഷണമില്ലാതെ വിശപ്പ് സഹിക്കാൻ വയ്യാതെ ഒരാൾ ചത്ത നായയുടെ മാംസം കഴിക്കുന്നതാണ് ദൃശ്യങ്ങൾ. ആരുടെയും മനസാക്ഷിയെ ഉലയ്ക്കുന്നതാണ് ഈ കാഴ്ച. ഇന്ത്യയിലെ ദേശീയപാതകളിലെ നിരാശാജനകമായ സാഹചര്യങ്ങളും ഈ വീഡിയോയിലൂടെ വ്യക്തമാകും.
ജയ്പൂർ സ്വദേശിയായ പ്രധുമന്‍ സിംഗ് നരൂക ആണ് ഈ ഹൃദയ ഭേദകമായ കാഴ്ച പകർത്തി യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ജയ്പൂരിലെ ഷാപുരയിൽ വെച്ചാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്ന് നരൂക വീഡിയോയിൽ വ്യക്തമാക്കുന്നു.
advertisement
You may also like:സാമ്പത്തിക തട്ടിപ്പ്: ദുബായിൽ പിടിയിലായ ശ്രീനിവാസൻ നരസിംഹന് കോടികളുടെ നിക്ഷേപം; റിസോർട്ട് [NEWS]LockDownലംഘിച്ച് കോഫിഹൗസില്‍ ഭക്ഷണംവിളമ്പി; കഴിച്ചവര്‍ക്കുൾപ്പെടെ എട്ടിന്റെ പണികിട്ടി [NEWS]"Happy Birthday Mohanlal|'Lockdown | Happy Birthday Padmarajan| മലയാള സിനിമ കണ്ട മഹാപ്രതിഭ പത്മരാജനും നടന്മാരായ റഹ്മാനും അശോകനും തമ്മിൽ പൊതുവായുള്ളതെന്ത്?
[NEWS]
മെയ്18നാണ് വീഡിയോ അപ് ചെയ്തിരിക്കുന്നത്. എന്താണ് കഴിക്കുന്നതെന്ന് നരൂക അയാളോട് വീഡിയോയിൽ ചോദിക്കുന്നുണ്ട്. കഴിക്കരുതെന്നും നിങ്ങൾ മരിച്ച് പോകുമെന്നും നരൂക പറയുന്നുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്ന ഒരു സ്ഥലത്തെപ്പറ്റിയും നരൂക അയാളോട് പറയുന്നുണ്ട്. ഒടുവിൽ അയാൾക്ക് ഭക്ഷണവും വെള്ളവും നരൂക നൽകുന്നുണ്ട്.
വിശപ്പ് സഹിക്കാനാകാതെ തൊഴിലാളിക്ക് ചത്തനായയെ തിന്നേണ്ടി വന്നതിലൂടെ മനുഷ്യത്വം തന്നെ ലജ്ജിച്ചു പോയിരിക്കുന്നുവെന്നും ഈ കാഴ്ച കണ്ടിട്ട് വാഹനം നിർത്തി ഒരാളുപോലും അദ്ദേഹത്തെ സഹായിക്കാൻ തയ്യാറാകാത്തത് വളര മോശമാണെന്നും നരൂക ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു. സഹായം ആവശ്യമുള്ളവരെ സഹായിക്കാനും നരൂക ആവശ്യപ്പെടുന്നു.
ലോക്ക്ഡൗണിനെ തുടർന്ന് വിവിധ ഇടങ്ങളിൽകുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുടെ ദൃശ്യങ്ങൾ നേരത്തെ കണ്ടിരുന്നു. കൂടാതെ സ്വന്തം നാടുകളിലേക്കുള്ള മടക്കയാത്രക്കിയെ വിവിധ അപകടങ്ങളിൽ നൂറോളം കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്.