LockDownലംഘിച്ച് കോഫിഹൗസില്‍ ഭക്ഷണംവിളമ്പി; കഴിച്ചവര്‍ക്കുൾപ്പെടെ എട്ടിന്റെ പണികിട്ടി
- Published by:Gowthamy GG
- news18-malayalam
Last Updated:
ലോക്ക് ഡൗണ്‍ ചട്ടം ലംഘിച്ച് ഭക്ഷണം വിളമ്പിയതിന് കോഫി ഹൗസ് മാനേജര്‍ മാനോജ്, ഭക്ഷണം കഴിക്കാനെത്തിയവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കോഴിക്കോട്: ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ ഭക്ഷണം മാത്രമേ നല്‍കാവൂയെന്നാണ് ലോക്ക് ഡൗണ്‍ പ്രോട്ടോകോള്‍ നിര്‍ദേശം. ഭക്ഷണം ഹോട്ടലിനകത്തിരുന്ന് കഴിച്ചാല്‍ ഹോട്ടലുടമയ്‌ക്കെതിരെയും ഭക്ഷണം കഴിച്ചവര്‍ക്കെതിരെയും കേസെടുക്കാന്‍, തടസ്സമില്ല. ഈ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ മറികടന്നാണ് കോഴിക്കോട് ബീച്ച് റോഡിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ ഭക്ഷണ വിതരണം നടത്തിയത്.
കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിന് സമീപമുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ സാധാരണ ദിവസങ്ങളിലേപ്പോലെ ജനങ്ങള്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. സാമൂഹിക അകലംപോലും പാലിക്കാതെ കോഫി ഹൗസ് നിറയെ ആളുകളായിരുന്നു. കോഫീ ഹൗസ് അധികൃതരോട് സംസാരിച്ചപ്പോള്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ഭക്ഷണം വിളമ്പാന്‍ അനുമതിയുണ്ടെന്നായിരുന്നു അറിയിച്ചത്.
എന്നാല്‍ തങ്ങള്‍ പുറത്തു നിന്ന് വന്നവരാണെന്ന് ഭക്ഷണം കഴിക്കാനെത്തിയ പലരും പറഞ്ഞു. ആളുകള്‍ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ന്യൂസ് 18 പുറത്ത് വിട്ടതോടെ ടൗണ്‍ സ്‌റ്റേഷന്‍ എസ് ഐ ബിജിത്തിന്റെ നേതൃത്വത്തില്‍ പൊലീസെത്തി കോഫി ഹൗസില്‍ പരിശോധന നടത്തിയശേഷം അടയ്ക്കാന്‍ നിര്‍ദേശം നല്‍കി.
advertisement
You may also like:'Covid19| സർക്കാരിനെ പ്രശംസിച്ച ഡിസിസി ജനറൽ സെക്രട്ടറിക്ക് സസ്പെന്ഷൻ
[PHOTO]"Happy Birthday Mohanlal|'Lockdown | രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലവിട്ട് യാത്ര ചെയ്യാൻ പാസ് വേണ്ട [NEWS]
ലോക്ക് ഡൗണ്‍ ചട്ടം ലംഘിച്ച് ഭക്ഷണം വിളമ്പിയതിന് കോഫി ഹൗസ് മാനേജര്‍ മാനോജ്, ഭക്ഷണം കഴിക്കാനെത്തിയവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ പൊലീസെത്തുന്നതിന് മുമ്പ് തന്നെ നിരവധിയാളുകള്‍ ഭക്ഷണംകഴിച്ച് മടങ്ങിയിരുന്നു. സാമൂഹിക അകലം പാലിക്കാതെ കോഫിഹൗസില്‍ ഭക്ഷണം കഴിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുന്നതായി ടൗണ്‍ സി ഐ ഉമേഷ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 23, 2020 7:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LockDownലംഘിച്ച് കോഫിഹൗസില്‍ ഭക്ഷണംവിളമ്പി; കഴിച്ചവര്‍ക്കുൾപ്പെടെ എട്ടിന്റെ പണികിട്ടി