ദുബായ്: മലയാളി വ്യവസായി ദിലീപ് രാഹുലന്റെ കമ്പനിയായ പസഫിക് കൺട്രോൾ സിസ്റ്റംസിൽ (പിസിഎസ്) നിന്ന് 765 കോടിയോളം രൂപ (370 മില്യണ്‍ ദിർഹം) കാണാതായ കേസിൽ പിടിയിലായ കമ്പനി മനേജർ ശ്രീനിവാസൻ നരസിംഹന് ഇന്ത്യയിൽ കോടികളുടെ നിക്ഷേപം. കുടുംബട്രസ്റ്റിന്റെ പേരിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ ദുബായിലും നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽപന നടത്താനായി എത്തിയപ്പോഴായിരുന്നു അറസ്റ്റുണ്ടായത്.
ശ്രീനിവാസൻ നരസിംഹൻ കെറ്റി വാലി എന്ന എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്(കെവിഇപിഎൽ), കെറ്റി വാലി എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെയുള്ള പേരുകളിലാണ് കോടികളുടെ സ്വത്തുവകകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഊട്ടിയിലും തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിലും ഹൈദരാബാദിലുമാണ് പ്രധാനമായും നിക്ഷേപം നടത്തിയിട്ടുള്ളത്. ഊട്ടിയിൽ മാത്രം അഞ്ഞൂറു കോടിയുടെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. നൂറ് ഏക്കറിൽ ഒരു റിസോർട്ട് പദ്ധതിയും പണി പുരോഗമിക്കുന്നുണ്ട്.
TRENDING:മാസപ്പിറവി കണ്ടില്ല: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ഞായറാഴ്ച [NEWS]Lockdown | രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലവിട്ട് യാത്ര ചെയ്യാൻ പാസ് വേണ്ട [NEWS]#AskPinarayiVijayan @ Twitter | ചോദ്യങ്ങൾ നിറഞ്ഞു; അഭിനന്ദനവും; കോവിഡ് സംശയങ്ങൾക്ക് മുഖ്യമന്ത്രി ശനിയാഴ്ച മറുപടി പറയും [NEWS]ഭാര്യയുടെ പേരിൽ നരസിംഹൻ റോൾസ് റോയ്സ് കാറും വാങ്ങിയതായി രേഖകളുണ്ട്. 2016ലായിരുന്നു ഇത്. കോയമ്പത്തൂരിലാണ് ഇതു റജിസ്റ്റർ ചെയ്തിരിക്കുന്നത്. 2012നും 2016നും ഇടയിൽ കമ്പനി രേഖകളിൽ കൃത്രിമം നടത്തിയും വ്യാജസീലുകൾ നിർമിച്ചും കോടികൾ കടത്തിയതെന്നാണ് ദുബായ് പൊലീസിൽ നൽകിയിരിക്കുന്ന കേസ്. 2016ൽ കമ്പനിയിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെപിഎംജി, കോച്ചാർ എന്നീ കമ്പനികൾ ഇത് ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നു. അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് 765 കോടി കമ്പനിയിൽ നിന്ന് ദുരൂഹമായി കാണാതായതായി കണ്ടെത്തിയത്. തുടർന്നാണ് ദുബായ് പൊലീസിൽ കേസ് നൽകിയതും.
ശ്രീനിവാസൻ നരസിംഹൻ പിടിയിലായതോടെ നാലുവർഷം മുൻപുള്ള കോടികളുടെ കാണാതാകലിന് ഉടൻ ഉത്തരം ലഭിക്കുമെന്നാണ് സൂചന. ബിനോ ചിറക്കടവ്, സിജു മാത്യു എന്നിവരാണ് കേസിലുള്ള മലയാളികൾ.
Also Read-
ദുബായ് വ്യവസായിയുടെ കമ്പനിയിലെ 765 കോടി രൂപ മുക്കിയ രണ്ടു മലയാളികൾ എവിടെ? സൂത്രധാരൻ പിടിയിൽയുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്കടക്കം സാങ്കേതിക സേവനം നൽകിയിരുന്ന സ്ഥാപനമാണ് പിസിഎസ്. ശ്രീനിവാസനും മറ്റു മൂന്നു ഉദ്യോഗസ്ഥരും ചേർന്ന് കമ്പനിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി, ദിലീപ് രാഹുലന്റെ വ്യാജ ഒപ്പിട്ട ചെക്കുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയതായാണ് കേസ്. 2012നും 2016നും ഇടയിൽ കമ്പനി രേഖകളിൽ കൃത്രിമം നടത്തിയും വ്യാജസീലുകൾ നിർമിച്ചും കോടികൾ കടത്തിയതെന്നാണ് ദുബായ് പൊലീസിൽ നൽകിയിരിക്കുന്ന കേസ്. ഈ ചെക്കുകളുടെ പേരിൽ ദുബായ് കോടതി ദിലീപ് രാഹുലന് മൂന്നു വർഷത്തെ തടവ് വിധിച്ചിരുന്നു. കേസിൽ പിടിക്കപ്പെടുമെന്നായപ്പോൾ ശ്രീനിവാസൻ, മലയാളികളായ ബിനോ ചിറക്കടവ്, സിജു മാത്യു, ഫിലിപ്പൈൻസ് സ്വദേശി ജാക്വിലിൻ ചാൻ എന്നിവർ യുഎഇ വിടുകയായിരുന്നു. ദുബായ് പൊലീസിൽ പരാതി ലഭിച്ചതോടെ ഇവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.
നരസിംഹനും മറ്റുമൂന്നുപേരും രക്ഷപ്പെടുന്നതിന് മുൻപ് കമ്പനിയുടെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളടക്കം കടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2016ൽ ദിലീപും അമേരിക്കയിലേക്ക് പോയതോടെ പിസിഎസ് കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായി. 2890 കോടിയോളം രൂപയുടെ ബാധ്യതയുള്ള സ്ഥാപനം തിരിച്ചുവരവിനുള്ള ശ്രമം നടത്തുമ്പോഴാണ് കേസിൽ വഴിത്തിരിവായി ശ്രീനിവാസൻ നരസിംഹന്റെ അറസ്റ്റുണ്ടായിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.