Happy Birthday Padmarajan| മലയാള സിനിമ കണ്ട മഹാപ്രതിഭ പത്മരാജനും നടന്മാരായ റഹ്മാനും അശോകനും തമ്മിൽ പൊതുവായുള്ളതെന്ത്?

Last Updated:

Happy Birthday Padmarajan| പത്മരാജനൊപ്പം നടന്മാരായ അശോകന്റെയും റഹ്മാന്റെയും ചിത്രം പങ്കുവെച്ച് നിർമാതാവും നടനുമായ പ്രേംപ്രകാശാണ് ആ സർപ്രൈസ് വെളിപ്പെടുത്തിയത്.

മലയാള സിനിമ കണ്ട പ്രതിഭാധനനായ എഴുത്തുകാരനും സംവിധായകനുമായിരുന്ന അന്തരിച്ച പി പത്മരാജന്റെ 75ാം പിറന്നാളാണ് ഇന്ന്. 36 സിനിമകൾക്ക് തിരക്കഥ രചിക്കുകയും 18 സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത പത്മരാജൻ 1991ലാണ് അകാലത്തിൽ വിട പറഞ്ഞത്. പത്മരാജന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹവുമായുള്ള ഓർമകൾ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് നിർമാതാവും നടനുമായ പ്രേം പ്രകാശ്.
പത്മരാജനൊപ്പം നടന്മാരായ അശോകന്റെയും റഹ്മാന്റെയും ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു പ്രേംപ്രകാശിന്റെ കുറിപ്പ്. ''ഈ മൂന്നുപേരും എനിക്ക് സ്പെഷ്യലാണ്. പത്മരാജൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ പെരുവഴിയമ്പലം നിർമിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. എനിക്ക് പ്രത്യേക അടുപ്പുമുള്ള നല്ല സുഹൃത്തായിരുന്നു അദ്ദേഹം. അദ്ദേഹം ഇപ്പോൾ നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തെ ഓർക്കാത്ത ഒരു ദിവസംപോലും കടന്നുപോകുന്നില്ല. നടൻ അശോകൻ പെരുവഴിയമ്പലത്തിലൂടെയാണ് സിനിമയിലെത്തിയത്. റഹ്മാനെ പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെയിലൂടെ സിനിമാ രംഗത്ത് അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി.
advertisement
ഇനിയാണ് സർപ്രൈസ്. ഈ മൂന്നുപേരുടെയും ജന്മദിനം മെയ് 23നാണ്. എന്തൊരു മഹത്തായ യാദൃശ്ചികത. ഇവരുടെ സിനിമാ യാത്രയിൽ ചെറിയൊരു പങ്കുവഹിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അവർ ഇപ്പോഴും എന്റെ കുടുംബത്തിന്റെ ഭാഗമാണ്. ഈ ദിവസം ഞാൻ എന്റെ പ്രിയപ്പെട്ട പപ്പനെ ഓർക്കുന്നു. എന്റെ രാമച്ചനും (അശോകൻ) എന്റെ രസ്ഹീനും (റഹ്മാൻ) പിറന്നാളാശംസകൾ നേരുന്നു. മുന്നോട്ടുള്ള യാത്രക്കായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്റെ പ്രാർത്ഥനകൾ എല്ലായ്പ്പോഴും നിങ്ങളുടെ ഒപ്പമുണ്ടാകും.''
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Happy Birthday Padmarajan| മലയാള സിനിമ കണ്ട മഹാപ്രതിഭ പത്മരാജനും നടന്മാരായ റഹ്മാനും അശോകനും തമ്മിൽ പൊതുവായുള്ളതെന്ത്?
Next Article
advertisement
'ഉമ്മന്‍ചാണ്ടിയുടെ ഓർമദിനത്തില്‍ സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും': ചാണ്ടി ഉമ്മന്‍
'ഉമ്മന്‍ചാണ്ടിയുടെ ഓർമദിനത്തില്‍ സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും'
  • ചാണ്ടി ഉമ്മനെ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് അതൃപ്തി സൃഷ്ടിച്ചു.

  • ഉമ്മന്‍ചാണ്ടിയുടെ ഓര്‍മദിനത്തില്‍ തന്നെ സ്ഥാനത്ത് നിന്ന് പുറത്താക്കിയതില്‍ ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു.

  • "തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും, പാര്‍ട്ടി തീരുമാനങ്ങള്‍ അംഗീകരിക്കണം," ചാണ്ടി ഉമ്മന്‍ പറഞ്ഞു.

View All
advertisement