TRENDING:

Bhagya Suresh | ഉത്സവമായി മാറിയ കല്യാണം; ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹ വീഡിയോ കാണാം

Last Updated:

വധൂവരന്മാർക്ക് ഹാരം കൈമാറിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹ വീഡിയോ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അണിഞ്ഞൊരുങ്ങിയ വധുവിനെ പുറംലോകം ആദ്യമായി കാണുന്ന നിമിഷം, അച്ഛന്റെ കൈപിടിച്ചു മണ്ഡപത്തിലേക്ക് പ്രവേശിക്കുന്ന ഭാഗ്യാ സുരേഷ് ഗോപി (Bhagya Suresh Gopi). ഈശ്വരനെയും രാജ്യത്തിൻറെ പ്രധാനമന്ത്രിയെയും സാക്ഷിയാക്കി വധുവിന് താലി ചാർത്തുന്ന വരൻ ശ്രേയസ് മോഹൻ. കൈചേർത്തുപിടിച്ച് ആ നിമിഷം വീക്ഷിക്കുന്ന മമ്മുക്കയും ലാലേട്ടനും. അതിഥികളായി താരങ്ങളുടെ നീണ്ടനിര. സുരേഷ് ഗോപിയുടെ പുത്രി ഭാഗ്യാ സുരേഷിന്റെ വിവാഹ വീഡിയോ പുറത്തിറങ്ങി.
(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
advertisement

സുരേഷ് ഗോപിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ജനുവരി 17ന് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. ക്ഷണിക്കപ്പെട്ട അതിഥികൾ ഏവരും അമ്പലനടയിലെ വിവാഹവേദിയിലേക്ക് എത്തിച്ചേർന്നിരുന്നു.

വിവാഹസമയത്തെ ദൃശ്യങ്ങൾ വളരെ കുറച്ചുപേർക്ക് മാത്രമേ ദൃശ്യമായിരുന്നുള്ളൂ. വിവാഹശേഷം വീഡിയോ പകർത്തിയവർ എക്സ്ക്ലൂസീവ് ക്ലിപ്പിംഗുകൾ പങ്കിട്ടു. ഏതാനും ചിത്രങ്ങൾ സുരേഷ് ഗോപിയുടെ പേജിലുമെത്തി. പങ്കെടുത്ത താരങ്ങളുടെ ഫാൻസ്‌ പേജുകളിലും വിവാഹത്തിന്റെ സുപ്രധാന കാഴ്ചകൾ വന്നുചേരുകയുണ്ടായി.

advertisement

വധൂവരന്മാർക്ക് ഹാരം കൈമാറിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇതേ ദിവസം ഗുരുവായൂരിൽ വിവാഹിതരായ ദമ്പതികളിൽ ചിലർക്ക് നരേന്ദ്ര മോദി അക്ഷതം സമ്മാനമായി നൽകി. താരങ്ങളും പ്രധാനമന്ത്രിയിൽ നിന്നും അക്ഷതം സ്വീകരിച്ചിരുന്നു.

ക്ഷേത്രനടയിലെ താലികെട്ടിനു ശേഷം അടുത്തുള്ള കൺവെൻഷൻ സെന്ററിൽ മറ്റു ചടങ്ങുകൾ നടന്നു. ഇവിടെ വച്ച് വധൂവരന്മാർക്കൊപ്പം താരങ്ങളും താരപത്നിമാരും ഫോട്ടോകൾക്ക് പോസ് ചെയ്യുകയുണ്ടായി. സുരേഷ് ഗോപിയുടെ നാല് മക്കളിൽ രണ്ടാമത്തെയാളാണ് ഭാഗ്യാ സുരേഷ് ഗോപി. ഗോകുൽ സുരേഷാണ് മൂത്തയാൾ. ഭാവ്നി, മാധവ് എന്നിവരാണ് മാറ്റുരണ്ടുപേർ. വരൻ ശ്രേയസ് മോഹൻ മാവേലിക്കര സ്വദേശിയാണ്.

advertisement

Summary: Wedding video of Bhagya Suresh Gopi, daughter of Suresh Gopi, is released on his Instagram page. The short video encompasses highlights from the wedding which took place at Guruvayur Sri Krishna temple. Bhagya got married to Sreyas Mohan, a Mavelikkara native, who is a businessman

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Bhagya Suresh | ഉത്സവമായി മാറിയ കല്യാണം; ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹ വീഡിയോ കാണാം
Open in App
Home
Video
Impact Shorts
Web Stories