TRENDING:

നേപ്പാൾ അതിർത്തിയിൽ യതിയുടെ കാൽപ്പാടുകൾ കണ്ടെന്ന് ഇന്ത്യൻ സേന...ശരിക്കും എന്താണ് യതി?

Last Updated:

ദേഹം മുഴുവൻ രോമാവൃതമായ പകുതി മനുഷ്യനും പകുതി മൃഗവുമായി ജീവിയായാണ് യതിയെ കരുതപ്പെടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#ആശ സുൽഫിക്കർ
advertisement

നേപ്പാൾ അതിർത്തിയിൽ യതിയുടെ കാൽപ്പാടുകൾ കണ്ടതായി ഇന്ത്യൻ സേന അറിയിച്ചത് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. സങ്കല്‍പ്പമോ യാഥാർഥ്യമോ എന്ന് ഇപ്പോഴും വ്യക്തമാകാത്ത യതി എന്ന മഞ്ഞു മനുഷ്യന്റെ കാൽപ്പാടിന്റെ ചിത്രങ്ങൾ ഉൾപ്പെടെയാണ് സേന പങ്കു വച്ചത്. എന്നാൽ ശാസ്ത്രം ഇത്രയും വികസിച്ച കാലത്ത് ഇത് പോലുള്ള കാര്യങ്ങൾ സൈന്യം തന്നെ പ്രചരിപ്പിക്കരുതെന്നാണ് ഒരു കൂട്ടർ വാദിക്കുന്നത്. ഏതായാലും സൈന്യത്തിന്റെ പുതിയ വെളിപ്പെടുത്തലോടെ യതിയെക്കുറിച്ചുള്ള ചർച്ചകളും വീണ്ടും സജീവമായിട്ടുണ്ട്.

advertisement

എന്താണ് യതി ?

ഭീമാകാരനായ മഞ്ഞു മനുഷ്യനെപ്പറ്റി കഥകള്‍ കാലങ്ങളായി പ്രചരിക്കുന്നുണ്ട്. പുരാണങ്ങളിലും ഷെര്‍പകളുടെ നാടോടിക്കഥകളിലും ഭീകരരൂപിയായ ഒരു മഞ്ഞു മനുഷ്യനെക്കുറിച്ച് പരാമർശമുണ്ട്. പ്രാദേശികമായി മെഹ്-ടെക് എന്നാണ് ഇവയെ ജനങ്ങൾ വിശേഷിപ്പിക്കുന്നത്. യതി എന്നും ബിഗ് ഫൂട്ട് എന്നും പേരുകളുണ്ട്. ദേഹം മുഴുവൻ രോമാവൃതമായ പകുതി മനുഷ്യനും പകുതി മൃഗവുമായി ജീവിയായാണ് യതിയെ കരുതപ്പെടുന്നത്. മനുഷ്യനെക്കാൾ വലിപ്പമുള്ള ഇവ അധികം ആരുടെയും കണ്ണിൽപ്പെടാതെ ഒളിച്ചു കഴിയാനാണ് ഇഷ്ടപ്പെടുന്നതെന്നും പറയപ്പെടുന്നു.

യതിയുടെ കാൽപ്പാടുകൾ എന്ന പേരിൽ ഇന്ത്യൻ സേന പുറത്ത് വിട്ട ചിത്രം

advertisement

ബുദ്ധിസം എത്തുന്നതിന് മുന്‍പ് ഹിമാലയത്തിലെ ഒരു വിഭാഗം നായാട്ടിന്റെ ദൈവം എന്ന് വിശേഷിപ്പിച്ച് ഒരു മഞ്ഞു ജീവിയെ ആരാധിച്ചിരുന്നുവെന്ന് ചരിത്രകാരൻമാർ പറയുന്നു. കുരങ്ങിനോട് സാമ്യമുള്ള ഈ ജീവി കയ്യില്‍ ആയുധമായി വലിയൊരു കല്ലുമായാണ് നടന്നിരുന്നതെന്നാണ് വിശ്വാസം. പ്രത്യേക തരത്തിൽ ചൂളമടിക്കുന്ന പോലെ ശബ്ദവും ഇവ പുറപ്പെടുവിക്കുമെന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. ഈ വിശ്വാസത്തിനും നിലവിലെ യതിക്കഥകളുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്.

Also Read-നേപ്പാൾ അതിർത്തിയിൽ 'യതി'യുടെ കാല്‍പാടുകള്‍ കണ്ടതായി ഇന്ത്യൻ സേന: ചിത്രങ്ങൾ പുറത്തു വിട്ടു

advertisement

പത്തൊമ്പാതാം സെഞ്ചുറി മുതൽ തന്നെ യതിയെ ചുറ്റിപ്പറ്റി കഥകൾ വ്യപകമാണ്. പര്‍വതാരോഹകരായ പലരും അജ്ഞാത ജീവിയെയും ഭീമാകാരമായ കാൽപ്പാടുകൾ കണ്ടെന്നുമുള്ള കഥകൾ പങ്കു വച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ശാസ്ത്രീയമായി സ്ഥിതീകരണം ഒന്നുമില്ല.

മഞ്ഞിൽ കാണപ്പെട്ട യതിടുടേതെന്ന് സംശയിക്കുന്ന നിഗൂഢ കാൽപ്പാടുകൾ

ഹിമാലയം,സൈബീരിയ, സെൻട്രൽ-ഈസ്റ്റ് ഏഷ്യ പ്രദേശങ്ങളാണ് മഞ്ഞു മൂടിയ പ്രദേശങ്ങളിൽ മാത്രം അതിവസിക്കുന്ന യതിയുടെ ആവാസ മേഖലകളായി കണക്കാക്കപ്പെടുന്നത്. ഹിമാലയ പർവതപര്യവേഷണത്തിനെത്തിയ ബ്രിട്ടീഷ് സംഘം വഴിയാണ് യതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകത്തെത്തിയതെന്നാണ് പറയപ്പെടുന്നത്. അസാധാരണ വലിപ്പമുള്ള ഒരു രൂപത്തെ ഹിമാലയന്‍ യാത്രക്കിടെ പലരും പലഭാഗത്തും കണ്ടതായി പിന്നെയും റിപ്പോർട്ടുകളെത്തി.

advertisement

മ‌‍ഞ്ഞുമേഖലയിൽ നിന്ന് കണ്ടെത്തിയ അസാധാരണ വലിപ്പമുള്ള ഫോസിൽ യതിയുടെതാണെന്നും ഇതിനിടെ അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. പലപ്പോഴായി പല സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച ഫോസിലുകൾ പഠനവിധേയമാക്കിയ ഗവേഷകര്‍ പക്ഷെ ഇത് കരടിയുടെതാണെന്ന് കണ്ടെത്തി.

എന്നാൽ ഇത് കൊണ്ടൊന്നും യതിയുടെ കഥകൾ അവസാനിച്ചില്ല.സത്യയോ മിഥ്യയോ എന്ന് തെളിയാതെ മഞ്ഞു മേഖലകളിലെ ഒരു നിഗൂഢതയായി യതി എന്ന ഭീകരസത്വത്തിന്റെ രഹസ്യം ഇപ്പോഴും ചുരുളഴിയാതെ തുടരുകയാണ്.

യതിയുടെതെന്ന് കരുതപ്പെട്ട ഫോസിൽ

യതി വെറും സങ്കൽപം മാത്രം- ചില വിശദീകരണങ്ങൾ

ഹിമാലയൻ നിരകളിലെ ചില വന്യജീവികൾ യതിയായി തെറ്റിദ്ധരിക്കപ്പെടുന്നു എന്നാണ് പ്രധാന വിശദീകരണം. യതിയെ കണ്ടവർ നൽകുന്ന സൂചനകൾ അനുസരിച്ചാണെങ്കിൽ മഞ്ഞുനിരകളിൽ കാണപ്പെടുന്ന പ്രത്യേക തരം കുരങ്ങിനെയോ അല്ലെങ്കിൽ തിബറ്റൻ കരടികളെയോ ആണ് യതിയായി തെറ്റിദ്ധരിക്കപ്പെടുന്നത്. യതിയുടെതെന്ന് കരുതി ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലും അവ കരടിയുടെതാണ് എന്ന് തന്നെയായിരുന്നു തെളിഞ്ഞത്. ശാസ്ത്രീയമായി യതി ഉണ്ടെന്ന് തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് വാസ്തവം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Buzz/
നേപ്പാൾ അതിർത്തിയിൽ യതിയുടെ കാൽപ്പാടുകൾ കണ്ടെന്ന് ഇന്ത്യൻ സേന...ശരിക്കും എന്താണ് യതി?