നേപ്പാൾ അതിർത്തിയിൽ 'യതി'യുടെ കാല്‍പാടുകള്‍ കണ്ടതായി ഇന്ത്യൻ സേന: ചിത്രങ്ങൾ പുറത്തു വിട്ടു

Last Updated:

ഇന്ത്യൻ ആർമി പർവതാരോഹണ-നിരീക്ഷക സംഘം പുരാണകഥയിലെ ഭീകരരൂപിയായ യതിയുടെ നിഗൂഢമായ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുകയാണ്.

ന്യൂഡൽഹി : പുരാണ കഥകളിൽ പരാമർശിക്കപ്പെടുന്ന മഞ്ഞുമനുഷ്യൻ 'യതി'യുടെ കാൽപ്പാടുകൾ കണ്ടതായി ഇന്ത്യൻ സേന. നേപ്പാള്‍ അതിർത്തിയോട് ചേർന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്തായാണ് കാൽപ്പാടുകൾ കണ്ടത്. ഇതിന്റെ ചിത്രങ്ങൾ സേനയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
'ഇക്കഴിഞ്ഞ ഏപ്രിൽ 9 ന് സേനയുടെ പര്‍വത നിരീക്ഷക സംഘമാണ് ഈ കാൽപ്പാടുകൾ കണ്ടതെന്നാണ് സേന അറിയിച്ചിരിക്കുന്നത്. ഇതാദ്യമായി ഇന്ത്യൻ ആർമി പർവതാരോഹണ-നിരീക്ഷക സംഘം പുരാണകഥയിലെ ഭീകരരൂപിയായ യതിയുടെ നിഗൂഢമായ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുകയാണ്. മകുൽ ബേസ് ക്യാംപിന് സമീപത്ത് നിന്നായി ഇക്കഴിഞ്ഞ ഏപ്രില്‍ 9 നാണ് 32*15 ഇഞ്ച് അളവിലുള്ള കാല്‍പാടുകൾ കണ്ടത്. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുൺ നാഷണൽ പാർക്കിന് സമീപത്ത് കണ്ടതായി റിപ്പോർട്ടുകളുണ്ട്'. കാൽപ്പാടിന്റെ ചിത്രങ്ങൾക്കൊപ്പം സേന പുറത്തു വിട്ട വിവരങ്ങളാണിത്.
advertisement
advertisement
ഒരു കാലിന്റെ മാത്രം പാടുകളാണ് സേന പുറത്ത് വിട്ട ചിത്രങ്ങളിലുള്ളത്. പുരാണങ്ങളിലും നേപ്പാളിലെ നാടോടിക്കഥകളിലും പരാമർശിക്കപെടുന്ന മഞ്ഞിൽ ജീവിക്കുന്ന അതികായനായ ഭീകരരൂപിയാണ് യതി. പകുതി മനുഷ്യനും പകുതി മൃഗവുമായ യതി സത്യമോ മിഥ്യയോ എന്നത് സംബന്ധിച്ച് ഇപ്പോഴും തർക്കങ്ങളുണ്ട്. മ‍ഞ്ഞു മൂടിക്കിടക്കുന്ന പല മേഖലകളിലും യതിയെ കണ്ടതായി അവകാശവാദം ഉന്നയിക്കുന്നവരുണ്ട്. എന്നാലും ഇത് സംബന്ധിച്ച ഇതുവരെ കൃത്യമായ ഒരു സ്ഥിതീകരണമില്ല. ഹിമാലയം,സൈബീരിയ, സെൻട്രൽ-ഈസ്റ്റ് ഏഷ്യ പ്രദേശങ്ങളാണ് യതിയുടെ ആവാസ മേഖലകളായി കണക്കാക്കപ്പെടുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
നേപ്പാൾ അതിർത്തിയിൽ 'യതി'യുടെ കാല്‍പാടുകള്‍ കണ്ടതായി ഇന്ത്യൻ സേന: ചിത്രങ്ങൾ പുറത്തു വിട്ടു
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement