TRENDING:

Fact Check:'വാട്സാപ്പ് സർക്കാർ നിരീക്ഷണത്തിൽ; കോളുകൾ റെക്കോർഡ് ചെയ്യും'; പ്രചാരണത്തിന്റെ സത്യാവസ്ഥ എന്ത്?

Last Updated:

സന്ദേശത്തില്‍ സംശയം ഉന്നയിച്ച് നിരവധി പേര്‍ വന്നതോടെ എന്താണ് വാസ്തവമെന്ന് വ്യക്തമാക്കി കേരള പൊലീസ് രംഗത്തെത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാളെ മുതൽ വാട്സ്ആപ്പിനും വാട്സ്ആപ്പ് കോൾസിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നതായി സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്. മെസ്സേജുകള്‍ ഗവണ്‍മെന്‍റ് നിരീക്ഷിക്കുന്നതായും കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായും പ്രചാരണത്തില്‍ പറയുന്നു.
advertisement

Also Read- 'രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ; രാവണന്‍റെ ലങ്കയില്‍ 51 രൂപ'; സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്

വാട്‌സാപ്പ് മാത്രമല്ല, ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണ് എന്നും വൈറല്‍ സന്ദേശത്തില്‍ പറയുന്നു. പ്രധാനമായും വാട്‌സാപ്പിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. സന്ദേശത്തില്‍ സംശയം ഉന്നയിച്ച് നിരവധി പേര്‍ വന്നതോടെ എന്താണ് വാസ്തവമെന്ന് വ്യക്തമാക്കി കേരള പൊലീസ് രംഗത്തെത്തി.

Also Read- 'മാപ്പ് എന്ന രണ്ടക്ഷരം രണ്ടു മനസ്സുകളെ മോചിപ്പിക്കുന്നു'; ബെന്യാമിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് കെ എസ് ശബരീനാഥന്‍ എംഎല്‍എയും

advertisement

'സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നതാണ് സത്യം. ഇക്കാര്യം കേരള പൊലീസ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. വ്യാജ പ്രചാരണങ്ങളില്‍ ആരും വീഴരുത്, പ്രചരിപ്പിക്കരുത്.'- കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

കേരള പൊലീസിന്റെ അറിയിപ്പ്

നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോർഡ് ചെയ്യും.... എന്ന രീതിയിൽ വാട്സാപ്പിൽ പ്രചരിക്കുന്ന വാർത്ത ശരിയാണോ എന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ ഈ പേജിലേക്ക് മെസ്സേജ് അയക്കുന്നുണ്ട്. ഈ വാർത്ത വ്യാജമാണെന്ന് കേന്ദ്ര ഗവൺമെന്റിന്റെ ഫാക്ട് ചെക്ക് വിഭാഗമായ PIB Fact Check നേരത്തെ തന്നെ വിശദീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ലിങ്ക്കാണുക.

advertisement

Also Read- Balabhaskar death | ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് CBI; കലാഭവൻ സോബിക്കെതിരെ കേസെടുക്കും

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴിലുള്ള വസ്‌തുതാ പരിശോധനാ വിഭാഗമായ പിഐബി ഫാക്‌ട് ചെക്ക് ജനുവരി 29ന് ഇത് സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

പൊലീസിന്റെ മുന്നറിയിപ്പ് വന്നിട്ടും വാട്സാപ്പ് ഗ്രൂപ്പുകളിലെല്ലാം സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Fact Check:'വാട്സാപ്പ് സർക്കാർ നിരീക്ഷണത്തിൽ; കോളുകൾ റെക്കോർഡ് ചെയ്യും'; പ്രചാരണത്തിന്റെ സത്യാവസ്ഥ എന്ത്?
Open in App
Home
Video
Impact Shorts
Web Stories