'രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ; രാവണന്‍റെ ലങ്കയില്‍ 51 രൂപ'; ഇന്ധനവില കുതിക്കുന്നതിനെ വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്
- Published by:Rajesh V
- news18-malayalam
Last Updated:
ഒട്ടേറെ പേരാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്.
ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവിലക്കയറ്റത്തെ വിമർശിച്ച് രാജ്യസഭാ എം പി സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്. 'രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ; സീതയുടെ നേപ്പാളിൽ 53 രൂപ; രാവണന്റെ ലങ്കയിൽ 51 രൂപയും' എന്ന് മാത്രമെഴുതിയ ട്വീറ്റിന് കൂടുതൽ വിശദീകരണങ്ങൾ പോലും ചോദിക്കാതെ ഒട്ടേറേ പേരാണ് റീട്വീറ്റ് ചെയ്തത്.
ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില താരതമ്യേന കുറവായിരുന്നിട്ടും രാജ്യത്തെ ഇന്ധനവില കുത്തനെ ഉയരുന്നതിനെയാണ് സുബ്രഹ്മണ്യൻ സ്വാമി വിമർശിച്ചത്. മുംബൈയിൽ 92.86 രൂപയാണ് പെട്രോൾ വില. ഡീസലിന് 86.30 രൂപയും. ഡൽഹിയിൽ യഥാക്രമം 33.30 രൂപയും 76.48 രൂപയുമാണ് വില. അതേസമയം പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകില്ലെന്നും എക്സൈസ് തീരുവ കുറച്ചിട്ടുണ്ടെന്നും ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചു.
advertisement
കേരളത്തിൽ ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും സര്‍വകാല റെക്കോര്‍ഡിൽ എത്തിയിരിക്കുകയാണ്. ഒരു ലിറ്റർ പെട്രോളിന് തിങ്കളാഴ്ച 88.33 രൂപയാണ് വില. ഡീസലിന് 82.42 രൂപയും. രാജ്യത്തെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സര്‍വകാല റെക്കോര്‍ഡാണ് തിങ്കളാഴ്ച മറികടന്നത്. കൊച്ചിയിൽ പെട്രോളിന് 86.42 രൂപയാണ് വില. ഡീസലിന് 80.59 രൂപയും. കോഴിക്കോട് 86.78 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് തിങ്കളാഴ്ചച്ചെ വില. ഡീസലിന് 80.97 രൂപയും.
advertisement
— Subramanian Swamy (@Swamy39) February 2, 2021
ഡൽഹി, മുംബൈ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില റെക്കോർഡുകൾ തകർത്തു കഴിഞ്ഞിരിക്കുകയാണ്. ഡൽഹിയിൽ ഒരു ലിറ്റര്‍ പെട്രോളിന് 86.30 രൂപയാണ് വില. ഡീസലിന് 76.48 രൂപയാണ് വില. മുംബൈയിൽ പെട്രോളിനും ഡീസലിനും തീവിലയാണ്. ഒരു ലിറ്റർ പെട്രോളിന് 92.86 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 83.30 രൂപയും.
advertisement
വിലവർധനവിന്റെ ഗുണം ആർക്ക്?
ഓരോ ദിവസവും ഇന്ധനവില വർധിക്കുമ്പോൾ പ്രതിസന്ധിയിൽ ആകുന്നത് സാധാരണക്കാരാണ്. എന്നാൽ, ഇന്ധനവില കുത്തനെ വർധിക്കുന്നതിന് കാരണം വിവിധ നികുതികളാണ്. സർക്കാരിന് ഇന്ധനവില വർധിക്കുമ്പോൾ നികുതിയിനത്തിൽ കോടികളാണ് ലഭിക്കുന്നത്. 750 കോടി രൂപയാണ് ഇന്ധനവില വർധിക്കുമ്പോൾ സർക്കാരിന് ലഭിക്കുന്നത്.
ലിറ്ററിന് 86.46 രൂപ വിലയുള്ള പെട്രോളിന്റെ അടിസ്ഥാന വില 29.78 രൂപ മാത്രമാണ്. 32.98 രൂപ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും മറ്റ് ചെലവുകളും ചേരുമ്പോൾ ഒരു ലിറ്റർ പെട്രോളിന്റെ വില 62.96 രൂപയാകം. ഇതിന്റെ കൂടെ സംസ്ഥാന വിൽപന നികുതിയായ 18.94 രൂപയും സെസും ഡീലർ കമ്മീഷനും കൂടി ചേരുമ്പോൾ വില 86.46 രൂപയിലെത്തും.
advertisement
ഡീസലിന്റെ അടിസ്ഥാന വില 30.95 രൂപയാണ്. കേന്ദ്ര എക്സൈസ് ഡ്യൂട്ടിയായ 31.83 രൂപയും മറ്റു ചെലവുകളും ചേരുമ്പോൾ 62.98 രൂപയാകും. ഇതിനൊപ്പം സംസ്ഥാന വിൽപന നികുതിയായ 14.33 രൂപയും അഡീഷണൽ സെയിൽസ് ടാക്സായി ഒരു രൂപയും സെസും ഡീലർ കമ്മീഷനും ചേരുമ്പോൾ ലിറ്ററിന് ആകെ വില 80.67 രൂപയാകും.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 02, 2021 9:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ; രാവണന്‍റെ ലങ്കയില്‍ 51 രൂപ'; ഇന്ധനവില കുതിക്കുന്നതിനെ വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്