Balabhaskar death | ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് CBI; കലാഭവൻ സോബിക്കെതിരെ കേസെടുക്കും

Last Updated:

കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ചു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് കേസ് അന്വേഷിക്കുന്ന സി ബി ഐയുടെ റിപ്പോർട്ട്. അപകടത്തെ തുടർന്നാണ് മരണമുണ്ടായതെന്നും അപകട സമയത്ത് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്നും സി ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
അര്‍ജുനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, അപകടത്തിന് മുൻപ് ബാലഭാസ്‌കര്‍ ആക്രമിക്കപ്പെട്ടെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ നല്‍കിയ കലാഭവന്‍ സോബിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 182,193 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും സി ബി ഐ തീരുമാനിച്ചു.
advertisement
അന്വേഷണത്തിന്റെ ഭാഗമായി സി ബി ഐ 132 സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കുകയും 100 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ചു. സി ബി ഐ ഡി വൈ എസ് പി അനന്തകൃഷ്ണനാണ് കുറ്റപത്രം സമര്‍പിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും ഇതേ രീതിയിലായിരുന്നു.
advertisement
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായതോടെയാണ് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത സംശയിച്ചത്.
തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് 2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരത്ത് പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ടു റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടയിലും മരിച്ചു. ഭാര്യയും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Balabhaskar death | ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് CBI; കലാഭവൻ സോബിക്കെതിരെ കേസെടുക്കും
Next Article
advertisement
യുഎഇയിലെ ഈ വര്‍ഷത്തെ റമദാൻ; പൂര്‍ണമായ നോമ്പ് കലണ്ടറും സെഹ്‌രി, ഇഫ്താര്‍ സമയങ്ങളും
യുഎഇയിലെ ഈ വര്‍ഷത്തെ റമദാൻ; പൂര്‍ണമായ നോമ്പ് കലണ്ടറും സെഹ്‌രി, ഇഫ്താര്‍ സമയങ്ങളും
  • യുഎഇയിലെ റമദാൻ 2026 ഫെബ്രുവരി 19ന് ആരംഭിച്ച് മാർച്ച് 20ന് ഈദുൽ ഫിത്തറോടെ അവസാനിക്കും

  • തണുത്ത കാലാവസ്ഥയുള്ളതിനാൽ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ വിശ്വാസികൾക്ക് ആശ്വാസം ലഭിക്കും

  • സുഹൂര്‍, ഇഫ്താര്‍ സമയങ്ങൾ, പ്രാർത്ഥനാ ക്രമം, ജോലി സമയം എന്നിവയിൽ പ്രത്യേക മാറ്റങ്ങൾ ഉണ്ടാകും

View All
advertisement