TRENDING:

'നാട്ടിൽ വന്നാൽ കുഴിമന്തി മേടിച്ചു തരാം': റഷ്യൻ ടെന്നീസ് താരം ഷറപ്പോവയുടെ അക്കൗണ്ടിൽ മലയാളികളുടെ മാപ്പഭിഷേകം

Last Updated:

സച്ചിന്റെ പ്രതികരണത്തിൽ അസംതൃപ്തരായ മലയാളികൾക്ക് 2014 ൽ നടന്ന ‘ആരാണ് മരിയ ഷറപ്പോവ?’ എന്ന ലോക വ്യാപക ട്വിറ്റർ കാംപെയ്൯ ആണ് ഓർമ്മ വന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വർഷങ്ങൾക്കു മുന്പ് ടെന്നീസ് താരം മരിയ ഷറപ്പോവയെ അധിക്ഷേപിച്ചതിലും പരിഹസിച്ചതിലും മാപ്പു ചോദിക്കുകയാണ് മലയാളികൾ. ഖേദപ്രകടനവും, സോറി മെസേജുകളുമായി നൂറു കണക്കിന് മലയാളികളാണ് ഷറപ്പോവയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കയറി നിരങ്ങുന്നത്.
advertisement

കഴിഞ്ഞ ബുധനാഴ്ച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിനും ഇതര കളിക്കാരും കർഷക സമരത്തിനു ലഭിച്ചു കൊണ്ടിരിക്കുന്ന രാജ്യാന്തര ശ്രദ്ധയുടെ പശ്ചാത്തലത്തിൽ ട്വീറ്റ് ചെയ്തിരുന്നു. പോപ് താരമായ റിഹാന, പരിസ്ഥിതി പ്രവർത്തകായ ഗ്രേറ്റ ത൯ബർഗ് തുടങ്ങിയവർ കർഷക സമരത്തിനു പിന്തുണയുമായി രംഗത്തു വന്നതിനു പിന്നാലെയായിരുന്നു സച്ചിന്റെ പോസ്റ്റ്. സച്ചിനു പുറമെ നിരവധി സെലബ്രിറ്റികളും ഇന്ത്യയുടെ അഭ്യന്തര കാര്യങ്ങൾ വിദേശികൾ ഇടപെടേണ്ട ആവശ്യമില്ല എന്ന രീതിയിൽ പ്രതികരിച്ചിരുന്നു.

“ഇന്ത്യയുടെ പരമാധികാരത്തിൽ യാതൊരു വിട്ടു വീഴ്ചയും പാടില്ല. പുറത്തു നിന്നുള്ള ശക്തികൾ ഇവിടെ കാണികളായി നിന്നാൽ മാത്രം മതി, ഇടപെടേണ്ട ആവശ്യമില്ല. ഒരു രാജ്യമായി നമുക്ക് ഒരുമിച്ച് നിൽക്കാം,” സച്ചിന്റെ ട്വീറ്റിങ്ങനെ. ഇന്ത്യ ഒരുമിച്ച്, കള്ള

advertisement

പ്രചരണങ്ങൾക്കെതിരെ ഇന്ത്യ എന്ന ഹാഷ്ടാഗും ഉപയോഗിച്ചു സച്ചി൯.

You May Also Like- #Indiaagainstpropaganda കർഷക സമരം; അന്താരാഷ്ട്ര ട്വീറ്റുകൾക്കെതിരെ ബോളിവുഡ് താരങ്ങളും കായികതാരങ്ങളും

എന്നാൽ, സച്ചിന്റെ പ്രതികരണത്തിൽ അസംതൃപ്തരായ മലയാളികൾക്ക് 2014 ൽ നടന്ന ‘ആരാണ് മരിയ ഷറപ്പോവ?’ എന്ന ലോക വ്യാപക ട്വിറ്റർ കാംപെയ്൯ ആണ്

ഓർമ്മ വന്നത്. ഏഴ് വർഷം മുന്പ് നടന്ന ഒരു പത്ര സമ്മേളനത്തിനിടെ ഷറപ്പോവയോട് കളി കാണാ൯ സച്ചി൯ വന്നിരുന്നു അദ്ദേഹത്തെ അറിയുമോ എന്ന ചോദ്യത്തിന് അറിയില്ല

advertisement

എന്ന് ടെന്നീസ് താരം മറുപടി പറഞ്ഞിരുന്നു. തുടർന്ന്, ഓണ്‍ലൈനിൽ റഷ്യ൯ താരത്തിനു നേരെ വ്യാപകമായ തെറിയഭിഷേകവും, പരിഹാസ വർഷവും നടന്നിരുന്നു. എന്നാൽ, ഏഴു വർഷങ്ങൾക്കിപ്പുറം, അന്ന് ഷറപ്പോവ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് മാപ്പു ചോദിക്കുകയാണ് കേരളക്കര.

“ ഷറപ്പോവ, താങ്കൾ സച്ചിനെ പറ്റി പറഞ്ഞത് ശരിയായിരുന്നു. താങ്കൾ അറിയാ൯ മാത്രം ക്വാളിറ്റിയുള്ളയാളല്ല സച്ചി൯,” ഷറപ്പോവയുടെ വാളിലെ ഒരു കമന്റിങ്ങനെ. ഇതുപോലെ നൂറു കണക്കിന് മെസേജുകളാണ് ഷറപ്പോവയുടെ അക്കൗണ്ടുകളിൽ മലയാളത്തിൽ വരുന്നത്. ആയിരക്കണക്കിന് മലയാള കമന്റുകൾ ആണ് ഷറപ്പോവയുടെ അക്കൗണ്ടുകളിൽ നിറയുന്നത്, അതും ഒരേ മാതൃകയിൽ.

advertisement

ഒരു ഉപഭോക്താവിന്റെ വാക്കുകൾ ഇങ്ങനെ 'മാപ്പ്, ഇതിഹാസ നായികയായ മരിയേ. ഞങ്ങൾക്ക് കളിക്കാരനായ സച്ചിനെ അറിയാം, പക്ഷെ സച്ചിൻ എന്ന വ്യക്തിയെ ഞങ്ങൾക്ക് പരിചയമില്ല. നിങ്ങളുടെ നിലപാട് ശരി ആയിരുന്നു, നിങ്ങളുടെ

ഫെയ്സ്ബുക്ക് പോസ്റ്റിൽ മോശമായി കമന്റ്‌ ചെയ്തതിൽ ഞാൻ മാപ്പ് ചോദിക്കുന്നു'. മറ്റൊരു വ്യക്തി ഷവർമയും കുഴിമന്തി ഓഫർ ചെയ്തിട്ട് 'അയാം ദി സോറി' എന്ന് സിനിമാ ഡയലോഗ് കുറിച്ചു. മറ്റൊരാളുടെ വാക്കുകൾ ഇങ്ങനെ 'സഹോദരി, ഒരു ലോഡ് മാപ്പ്. നിങ്ങളുടെ ദീർഘ ദൃഷ്ടി ഞങ്ങൾ മനസ്സിലാക്കിയില്ല, താങ്കൾ ശരിയായിരുന്നു എന്ന് സമയം തെളിയിച്ചിരിക്കുന്നു.

advertisement

ബുധനാഴ്ച്ച, ഷറപ്പോവ ട്വിറ്ററിൽ ഇട്ട ഒരു പോസ്റ്റ്  ഇങ്ങനെ, .

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'ആർക്കെങ്കിലും വർഷങ്ങൾ മാറിപ്പോയോ?!' എന്നാണ് താരം ചോദിച്ചത്. അതിനു താഴെയും മലയാളികളുടെ മാപ്പഭിഷേകം.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നാട്ടിൽ വന്നാൽ കുഴിമന്തി മേടിച്ചു തരാം': റഷ്യൻ ടെന്നീസ് താരം ഷറപ്പോവയുടെ അക്കൗണ്ടിൽ മലയാളികളുടെ മാപ്പഭിഷേകം
Open in App
Home
Video
Impact Shorts
Web Stories