ന്യൂഡൽഹി; കർഷക സമരത്തെ പിന്തുണയ്ക്കുന്നുവെന്ന പേരിൽ രാജ്യത്തെ അധിക്ഷേപിച്ച അന്താരാഷ്ട്ര ട്വീറ്റുകൾക്കെതിരെ ബോളിവുഡ് താരങ്ങളും കായികതാരങ്ങളും രംഗത്തെത്തി. #Indiaagainstpropaganda എന്ന ഹാഷ് ടാഗിലാണ് സച്ചിൻ ടെൻഡുൽക്കർ ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ രംഗത്തെത്തിയത്. കര്‍ഷക സമരം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായതിനെ പ്രതിരോധിക്കാനായി കേന്ദ്രസര്‍ക്കാരാണ് 'ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട' എന്ന കാംപയ്ൻ ഒരുക്കിയത്. ''ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. ബാഹ്യശക്തികള്‍ കാഴ്ചക്കാരായിരിക്കാം. പക്ഷേ പങ്കെടുക്കുന്നവരല്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യക്കായി തീരുമാനിക്കണം. ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഒരുമിച്ചുനില്‍ക്കാം'' -സച്ചിന്‍ ട്വീറ്റ് ചെയ്തു.
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്‌ഗണ്‍ അടക്കമുള്ളവര്‍ കാമ്ബയിനില്‍ അണി ചേര്‍ന്നിരുന്നു. 'ഇന്ത്യ ഒരുമിച്ച്', 'ഇന്ത്യക്കെതിരായ പ്രചാരണം' തുടങ്ങി ഹാഷ്ടാഗുകളുമായി കേന്ദ്ര മന്ത്രിമാര്‍ ഒന്നടങ്കം ട്വിറ്ററില്‍ രംഗത്തെത്തി. അക്ഷയ് കുമാര്‍, അജയ് ദേവ്‌ഗണ്‍, കരണ്‍ ജോഹര്‍, അനുപം ഖേര്‍, സുനില്‍ ഷെട്ടി തുടങ്ങിയ ബോളിവുഡ് താരങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ പ്രചരണം ഏറ്റെടുത്തിട്ടുണ്ട്.
'ഇന്ത്യയ്‌ക്കോ ഇന്ത്യന്‍ നയങ്ങള്‍ക്കോ എതിരായ തെറ്റായ പ്രചാരണങ്ങളില്‍ വീഴരുത്. എല്ലാ അഭ്യന്തര കലഹങ്ങളും മാറ്റിവച്ച് ഈ മണിക്കൂറില്‍ ഐക്യത്തോടെ നില്‍ക്കേണ്ടത് പ്രധാനമാണ്. കര്‍ഷകര്‍ രാജ്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പ്രകടമാണ്'- വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവച്ച് അക്ഷയ് കുമാര്‍ പറഞ്ഞു.
'പ്രക്ഷുബ്ധമായ കാലത്താണു നാം ജീവിക്കുന്നത്, ഓരോ സമയത്തും വിവേകവും ക്ഷമയും ആവശ്യമാണ്. പരിഹാരം കണ്ടെത്താന്‍ ഒരുമിച്ച് ശ്രമിക്കാം. നമ്മെ ഭിന്നിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്'- കരണ്‍ ജോഹര്‍ പറഞ്ഞു.
'അര്‍ധ സത്യത്തേക്കാള്‍ അപകടകരമായ ഒന്നുമില്ല. എല്ലായ്പ്പോഴും കാര്യങ്ങളെക്കുറിച്ച് സമഗ്രമായ വീക്ഷണം പുലര്‍ത്തണം.'- കേന്ദ്രത്തെ പിന്തുണച്ച് സുനില്‍ ഷെട്ടി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നയങ്ങള്‍ക്കെതിരായ തെറ്റായ പ്രചരണങ്ങളില്‍ വീഴരുതെന്ന് അജയ് ദേവ്‍ഗണും ട്വീറ്റ് ചെയ്തു.
![]()
india protest
പോപ് ഗായിക രിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് തുടങ്ങിയവരടക്കമുള്ള അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ കര്‍ഷക സമരം ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തിയത് വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ സർക്കാർ രംഗത്തെത്തിയിരുന്നു. തെറ്റായ വിഷയത്തിലുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന സർക്കാർ നിർദേശം കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിന് നോട്ടീസ് നൽകിയിരുന്നു. അതിന് പിന്നാലെയാണ് അന്താരാഷ്ട്ര സെലിബ്രിറ്റികളുടെ പ്രചരണം തടയിടാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം 'ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട' കാമ്പയിന്‍ തുടങ്ങിയത്. മന്ത്രിമാർ തുടങ്ങിവെച്ച കാംപയിൻ പിന്നീട് രാജ്യത്തെ സെലിബ്രിറ്റികൾ ഏറ്റെടുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.