Also Read ഓടുന്ന കാറിന് മുകളിൽ യുവാവിന്റെ പുഷ് അപ്; കൈയ്യോടെ 'സമ്മാനം' നൽകി യുപി പൊലീസ്
ഇറച്ചി അടങ്ങിയിട്ടില്ലാത്ത ഭക്ഷണം ഇല്ല എന്ന് കെഎഫ്സി അധികൃതർ അറിയിച്ചതോടെ വിവേചനം നേരിട്ടത് പോലെയാണ് അനുഭവപ്പെട്ടെതെന്ന് ഇരുവരും പറയുന്നു. പെസ്കാറ്റേറിയൻ ഡയറ്റാണ് വനേസ പിന്തുടരുന്നത്. ഇത്തരക്കാർ സസ്യാഹാരവും പ്രോട്ടീന് വേണ്ടി മത്സ്യവുമാണ് കഴിക്കാറ്. വെജിറ്റേറിയൻ ബർഗറോ വെജിറ്റേറിയൻ റൈസ് ബോക്സോ കഴിക്കാം എന്ന് കണക്ക് കൂട്ടിയാണ് ഇരുവരും കെഎഫ്സി യിൽ എത്തിയത്. എന്നാൽ വെജിറ്റേറിയൻ ഭക്ഷണങ്ങളൊന്നും തങ്ങളുടെ മെനുവിൽ ഇല്ലെന്ന് കെഎഫ്സി അറിയിക്കുകയായിരുന്നു.
advertisement
ഇതുമായി ബന്ധപ്പെട്ട വാർത്ത റെഡ്ഇറ്റിൽ ഷെയർ ചെയ്യപ്പെട്ടതോടെ നിരവധി പേരാണ് അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തെത്തിയത്. 62.2 k അപ്പ് വോട്ടുകളും 1 k കമൻ്റും പോസ്റ്റിന് ലഭിച്ചു. കെഎഫ്സി മെനുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തി. കെ എഫ് സി എന്നതിലെ സി എന്തിനെ സൂചിപ്പിക്കുന്നു എന്ന് യുവതിക്ക് അറിയില്ലേ എന്നാണ് ഒരാളുടെ ദേഷ്യത്തോടെയുള്ള ചോദ്യം. ചിക്കനില്ലാത്ത ചിക്കനായിരുന്നു യുവതിയുടെ ആവശ്യം എന്ന് മറ്റൊരാൾ പരിഹാസത്തോടെ കുറിച്ചു.
യുവതിയെ അനുകൂലിച്ച് രംഗത്ത് എത്തിയവരും കുറവായിരുന്നില്ല. ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകളിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവർ നേരിടുന്ന പ്രശ്നം ആണിതെന്ന് പലരും കുറിച്ചു. ഇറച്ചി അടങ്ങിയ ഭക്ഷണം കഴിക്കാത്ത ആള് എന്ന നിലയിൽ ഒരിക്കലും കെഎഫ്സി പോലുള്ള റസ്റ്റോറൻ്റ് പരിഗണനിയിൽ പോലും വരാറില്ലെന്ന് ഇദ്ദേഹം പറയുന്നു. കെഎഫ്സി റസറ്റോറൻ്റുകളിൽ സസ്യാഹാരം ഉൾപ്പെടുത്താവുന്ന കാര്യമാണെന്നും അഭിപ്രായം ഉയർന്നു. മിക്ക ആളുകളും കെഎഫ്സി യിൽ നിന്നും ലഭിക്കുന്ന ബ്രഡ് ഇഷ്ടപ്പെടുന്നവരാണ്. കോളിഫ്ലവറിനൊപ്പം ആ ബ്രഡ് കഴിക്കുന്നത് രുചികരമാണ് -ഒരാൾ കുറിച്ചു
Also Read പൂനെയിലെ തെരുവിൽ ലാവണി നൃത്തച്ചുവടുമായി ഓട്ടോ ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ
അതിനിടെ വിഷയത്തിൽ പ്രതികരണവുമായി കെഎഫ്സിയും രംഗത്ത് എത്തി. ഞങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് നിരാശ സമ്മാനിക്കാൻ താൽപര്യം ഇല്ല. ഞങ്ങളുടെ വെജിറ്റേറിയൻ ബർഗറിൻ്റെ രസക്കൂട്ട് ജനപ്രിയമാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. ആളുകളിൽ നിന്നുള്ള ആവശ്യം കുറവായതും ചെറിയ ടീമുകളായി ഉത്തരവാദിത്വത്തോടെ നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് വെജിറ്റേറിയൻ ബർഗർ മെനുവിൽ ഉൾപ്പെടാതെ പോയത്. കൂടുതൽ ആവശ്യമുള്ള ഇടങ്ങളിൽ മുൻഗണനാ ക്രമത്തിൽ വെജിറ്റേറിയൻ ബർഗർ ലഭ്യമാക്കും എന്നും കെഎഫ്സി അറിയിച്ചു