നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഓടുന്ന കാറിന് മുകളിൽ യുവാവിന്റെ പുഷ് അപ്; കൈയ്യോടെ 'സമ്മാനം' നൽകി യുപി പൊലീസ്

  ഓടുന്ന കാറിന് മുകളിൽ യുവാവിന്റെ പുഷ് അപ്; കൈയ്യോടെ 'സമ്മാനം' നൽകി യുപി പൊലീസ്

  ചില പുഷ് അപ്പുകൾ നിങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനേ സഹായിക്കൂ എന്ന കുറിപ്പോടെയാണ് പൊലീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

  Screengrab/ Twitter

  Screengrab/ Twitter

  • Share this:
   ഓടുന്ന കാറിന് മുകളിൽ കയറി അഭ്യാസം കാണിച്ച യുവാവിന് കൈയ്യോടെ സമ്മാനം നൽകി ഉത്തർപ്രദേശ് പൊലീസ്. ഓടുന്ന കാറിന് മുകളിൽ കയറി പുഷ് അപ് ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറലായിരുന്നു. ഈ വീഡിയോ പങ്കുവെച്ചാണ് ഉടനെ വിളിച്ച് സമ്മാനം നൽകിയെന്ന് യുപി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

   'ചില പുഷ് അപ്പുകൾ നിങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും' Stay Strong, Stay Safe എന്ന കുറിപ്പോടെയാണ് പൊലീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉജ്വൽ യാദവ് എന്ന യുവാവാണ് കാറിന് മുകളിൽ കയറി അഭ്യാസ പ്രകടനം നടത്തിയത്. വീഡിയോയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങളും ഉയർന്നിരുന്നു.

   യുവാവിന് പിഴ ഈടാക്കിയതിന്റെ റസീത്ത് അടക്കമുള്ള വീഡിയോ ആണ് പൊലീസ് പങ്കുവെച്ചിരിക്കുന്നത്. "നിങ്ങൾ നന്നായി കഠിനാധ്വാനം ചെയ്തിരിക്കുന്നു, ഇതാ നിങ്ങളുടെ സമ്മാനം" എന്ന തലക്കെട്ടോടെയാണ് ചലാൻ റസീത്ത് വീഡിയോയിൽ കാണിക്കുന്നത്. അതുകൊണ്ടും തീർന്നില്ല, നടുറോഡിലെ സാഹസിക പ്രവർത്തിയിൽ ക്ഷമാപണം നടത്തുന്ന ഉജ്വൽ യാദവിനേയും വീഡിയോയിൽ കാണാം.


   "എന്റെ പേര് ഉജ്വൽ യാദവ്, കാറിൽ അപകടകരമായ ഒരു വീഡിയോ ഞാൻ ചെയ്തിരുന്നു. ഇനിയൊരിക്കലും ഞാനിത് ആവർത്തിക്കില്ല" എന്ന് അഭ്യാസത്തിന് ഉപയോഗിച്ച അതേ കാറിന് മുന്നിൽ നിന്ന് യുവാവ് പറയുന്നത് വീഡിയോയിൽ കാണാം. നടുറോഡിൽ കാറോടിച്ചു കൊണ്ടിരിക്കേ ഡോർ തുറന്ന് മുകളിൽ കയറി പുഷ് അപ്പ് എടുക്കുന്ന വീഡിയോ ആയിരുന്നു ഇത്. കാറിൽ ഉജ്വൽ യാദവ് മാത്രമാണ് ഉണ്ടായിരുന്നത്.

   Also Read-പകർച്ചവ്യാധിക്കാലത്ത് ഒറ്റപ്പെട്ടു പോകുന്നവർക്ക് ചെമ്മരിയാടുകളെ ആലിംഗനം ചെയ്യാൻ അവസരമൊരുക്കി ഫാം

   യുപി പൊലീസിന്റെ വീഡിയോയും ഇതിനകം വൈറലാണ്. ഇത്തരം അപകടകരമായ വീഡിയോകൾ ചെയ്യുന്നവർക്കുള്ള ശക്തമായ താക്കീതാണ് യുപി പൊലീസ് നൽകിയിരിക്കുന്നത് എന്നാണ് പലരുടേയും കമന്റ്.

   ഹെൽമെറ്റും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവതിയെ കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൂറത്തിലെ തിരക്കേറിയ റോഡിൽ ആയിരുന്നു യുവതിയുടെ പ്രകടനം. ഒന്നിലധികം വകുപ്പുകൾ ചേർത്താണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 279, സെക്ഷൻ 188, സെക്ഷൻ 269, പകർച്ചവ്യാധി നിയമത്തിലെ വകുപ്പുകൾ എന്നിവയുൾപ്പെടെ ചേർത്താണ് പൊലീസ് കേസെടുത്തത്.

   വാഹനമോടിച്ച സഞ്ജന എന്ന പ്രിൻസി പ്രസാദ് ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. മണിക്കൂറുകൾക്കകം വീഡിയോ വൈറലാവുകയും ചെയ്തു. വെസു, ഗൗരവ് പാത്ത് പ്രദേശങ്ങളിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ വാഹനമോടിച്ചയാൾക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. നിലവിൽ സഞ്ജനയെ ജാമ്യത്തിൽ വിട്ടു.
   Published by:Naseeba TC
   First published:
   )}