പൂനെയിലെ തെരുവിൽ ലാവണി നൃത്തച്ചുവടുമായി ഓട്ടോ ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മഹാരാഷ്ട്ര ഇൻഫർമേഷൻ സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടർ ദയാനന്ദ് കാംബ്ലെയാണ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
പൂനെയിൽ നിന്നുള്ള ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ലാവണി ഡാൻസ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറികൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്ര ഇൻഫർമേഷൻ സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടർ ദയാനന്ദ് കാംബ്ലെയാണ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറുടെ തീർത്തും നിഷ്കളങ്കമായ മനോഭാവത്തെ നിരവധി പേരാണ് പ്രശംസിക്കുന്നത്. അജ്ഞാതനായ കലാകാരൻ എന്ന് ക്യാപ്‌ഷൻ നൽകിയാണ് ദയാനന്ദ് കാംബ്ലെ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് മറ്റൊരു ട്വീറ്റിലൂടെ ആ ഡ്രൈവറുടെ പേര് ബാബാജി കാംബ്ലെ എന്നാണെന്നും പൂനെയിലെ ബാരമതി സ്വദേശിയാണ് അദ്ദേഹമെന്നും ദയാനന്ദ് വെളിപ്പെടുത്തി.
ഒരു നിരത്തിൽ വെച്ച് ഷൂട്ട് ചെയ്ത വീഡിയോയിൽ പാർക്ക് ചെയ്ത ഏതാനും ഓട്ടോകളുടെ സമീപത്തു നിന്നാണ് ബാബാജിനൃത്തച്ചുവടുകൾ വെയ്ക്കുന്നത്. 'മല ജാവൂദ്യാ നഖരി' എന്ന ജനപ്രിയമായൊരു പാട്ടിന്റെ അകമ്പടിയോടെയാണ് അദ്ദേഹം നൃത്തം ചെയ്യുന്നത്. 4 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പലയിടങ്ങളിലായി അദ്ദേഹം ലാവണി നൃത്തത്തിന്റെ പ്രധാനപ്പെട്ട ചില ചുവടുകൾ വയ്ക്കുന്നത് കാണാം. അദ്ദേഹത്തിന്റെ ഭാവ പ്രകടനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഒരുപാടു പേരെ വല്ലാതെ ആകർഷിച്ചത്.
advertisement
മാർച്ച് 12-ന് ഷെയർ ചെയ്ത വീഡിയോയിൽ ഒരു നീല ജീൻസും ചുവന്ന ഷർട്ടും ധരിച്ചാണ് ബാബാജി തന്റെ പ്രകടനം കാഴ്ച വയ്ക്കുന്നത്. ഇതിനകം വൈറലായിക്കഴിഞ്ഞ വീഡിയോ 125,000-ലധികം ആളുകളാണ് കണ്ടത്. കമന്റ് സെക്ഷനിലും നിരവധി പേർ തങ്ങളുടെ പ്രശംസകളുമായി എത്തുന്നുണ്ട്. നൃത്തച്ചുവടുകൾ വെയ്ക്കുമ്പോഴത്തെ അദ്ദേഹത്തിന്റെ കൂസലില്ലായ്മയും തുറന്ന മനോഭാവവും ഒട്ടേറെ ആളുകൾക്ക് ആകർഷണീയമായിതോന്നി. ഈ പ്രകടനം ഒരുപാട് ഇഷ്ടപ്പെട്ട ഒരു യൂസർ നടി സ്വര ഭാസ്കറിനെയും സംവിധായകരായ അനുരാഗ് കശ്യപിനെയും പൂജ ഭട്ടോയേയും വീഡിയോയിൽ ടാഗ് ചെയ്‌തു.
advertisement
He is #BabajiKamble an auto driver from Baramati, #Pune. Make him famous. https://t.co/OjMaHyV92T
— Dayanand Kamble (@dayakamPR) March 14, 2021
മഹാരാഷ്ട്രയിലെഒരു പരമ്പരാഗത നൃത്തരൂപമാണ് ലാവണി. പരമ്പരാഗതമായ ഗാന, നൃത്യങ്ങൾ ഒത്തുചേർന്ന ഈ നാടൻ കലാരൂപം മിക്കവാറും ധോൽകി എന്ന വാദ്യോപകരണത്തിന്റെ അകമ്പടിയോടെയാണ് അവതരിപ്പിക്കുക. പൊതുവെ സ്ത്രീകളാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. 9 യാർഡ് നീളമുള്ള, നൗവരി എന്നറിയപ്പെടുന്ന സാരി ധരിച്ചാണ് സ്ത്രീകൾ നൃത്തം ചെയ്യുക. വസ്ത്രത്തോടൊപ്പം അവർ കമ്മൽ, ചിലങ്ക, നെക്ക്ലേസ്, വളകൾ തുടങ്ങിയ ആഭരണങ്ങളും അണിയും. ഒപ്പം കലാകാരികൾ നെറ്റിയിൽ വലിയ ചുവന്ന പൊട്ടുംധരിക്കാറുണ്ട്. മറ്റു പരമ്പരാഗത നൃത്തരൂപങ്ങളിൽ നിന്ന് ലാവണിയെ സവിശേഷമായിവേർതിരിച്ചു നിർത്തുന്ന ഘടകം അതിന്റെ ശക്തമായ താള സംവിധാനമാണ്.
advertisement
അതിനിടെ സമാനമായ മറ്റൊരു വീഡിയോ പ്രമുഖ നടി മാധുരി ദീക്ഷിതും പങ്കുവെയ്ക്കുകയുണ്ടായി. ഉത്തർ പ്രദേശിലെ അംറോഹ എന്ന സ്ഥലത്ത് ഒരു സ്ത്രീ നൃത്തം ചെയ്യുന്ന വീഡിയോയാണ് മാധുരി പോസ്റ്റ് ചെയ്തത്. അവർ നന്നായി നൃത്തം ചെയ്യുന്നുണ്ടെന്നും ഇനിയും കണ്ടെത്തപ്പെടാത്ത പ്രതിഭകൾ അനേകമാണെന്നും വീഡിയോ ഷെയർ ചെയ്തു കൊണ്ട് അവർ കുറിച്ചു. 1957-ൽ പുറത്തിറങ്ങിയ മദർ ഇന്ത്യ എന്ന സിനിമയിലെ നടി അവതരിപ്പിച്ച നൃത്തമാണ് ഈ ഗ്രാമീണയായ സ്ത്രീ വീഡിയോയിൽ അവതരിപ്പിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 16, 2021 3:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പൂനെയിലെ തെരുവിൽ ലാവണി നൃത്തച്ചുവടുമായി ഓട്ടോ ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ