ഒരു സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് താന്‍ കഴിഞ്ഞയാഴ്ച ഹൂസ്റ്റണില്‍ നിന്ന് മിയാമിയിലെത്തിയതെന്ന് അവര്‍ പറഞ്ഞു. സര്‍ജറി കഴിഞ്ഞ് സുഖം പ്രാപിച്ച് ദിവസങ്ങള്‍ക്ക് ശേഷം വിമാനയാത്ര സാധ്യമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്ന രേഖകളും വിമാനത്താവളത്തിലെത്തുമ്പോള്‍ അവര്‍ കൈയ്യില്‍ കരുതിയിരുന്നു.
ബാങ്ക്‌സ് അരയില്‍ ഡ്രെയിനേജ് ബാഗുമായി നടക്കുന്നത് കണ്ടതായി ഡെയിലിമെയില്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ബാങ്ക്‌സിന്റെ ആരോപണങ്ങളോട് വിമാനകമ്പനി പ്രതികരിച്ചു. സുരക്ഷാ കാരണങ്ങളാലാണ് അവര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ചതെന്ന് അവര്‍ അറിയിച്ചു.
സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ ഏജന്റുമായി നടത്തിയ ചൂടേറിയ വാഗ്വാദത്തിന്റെ വീഡിയോ ബാങ്ക്‌സ് പകര്‍ത്തി. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചോദിക്കാത്തത് എന്തുകൊണ്ടാണ് അവര്‍ ചോദിക്കുന്നത് വീഡിയോയിലുണ്ട്.
advertisement
വിശദീകരണവുമായി വിമാനകമ്പനി
തങ്ങളുടെ യാത്രക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് സ്പിരിറ്റ് എയര്‍ലൈന്‍സ് അറിയിച്ചു. ഏജന്റുമാര്‍ തങ്ങളുടെ നടപടിക്രമങ്ങള്‍ പാലിച്ചതായും ബാങ്ക്‌സ് യാത്ര ചെയ്യാന്‍ യോഗ്യനാണോയെന്ന് പരിശോധിക്കാന്‍ ഞങ്ങളുടെ വെണ്ടറായ മെഡ്‌ലിങ്ക് വഴി ഡോക്ടര്‍മാരുമായി കൂടിയാലോചന നടത്തിയതായും രേഖകള്‍ വ്യക്തമാക്കുന്നതായി ഡെയിലിമെയില്‍ ഡോട്ട് കോമിനോട് വിമാനകമ്പനിയുടെ വക്താവ് അറിയിച്ചു.
''മെഡ്‌ലിങ്കിലെ ഡോക്ടര്‍മാരെ ബാങ്ക്‌സിന്റെ രേഖകള്‍ കാണിക്കുകയും ആ സമയത്തെ അവരുടെ ആരോഗ്യവും സുരക്ഷാ താത്പര്യവും കണക്കിലെടുത്ത് യാത്രചെയ്യാന്‍ യോഗ്യനല്ലെന്ന് അറിയിക്കുകയായിരുന്നു. അവര്‍ക്ക് വിമാന ടിക്കറ്റിന്റെ പണം തിരികെ നല്‍കി,'' വക്താവ് പറഞ്ഞു.
Summary: Woman who underwent cosmetic surgery denied boarding at the Miami airport citing security reasons
