Viral Video: ആഹാ! സൂപ്പർ! യുവതി സ്വന്തം വീടിന് തീയിട്ടു; മൈതാനത്ത് കസേരയിട്ട് ഇരുന്ന് ആസ്വദിച്ചു
ബുൾസൈ ഉണ്ടാക്കാനായി പാത്രത്തിലേക്ക് പൊട്ടിച്ചൊഴിച്ച മുട്ടയുടെ മഞ്ഞക്കുരുവിന് സമീപമായാണ് ഭ്രൂണവുമായി സാദൃശ്യം തോന്നുന്ന എന്തോ ഒന്ന് കിടക്കുന്നതായികാണുന്നത്. ഇതെന്താണെന്ന് ആശ്ചര്യത്തോടെ ചോദിക്കുന്ന യുവതി ഇനി മുതൽ ഔദ്യോഗികമായി മുട്ട ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിക്കുകയുംചെയ്യുന്നുണ്ട്. തുടർന്ന് ചത്തുപോയ ആ 'കോഴിക്കുഞ്ഞിനെ' തോട്ടത്തിലെവിടെയോ അടക്കം ചെയ്യുന്നതും വീഡിയോയിൽ കാണാം. അടക്കത്തിനായി മണ്ണിൽ വെച്ച ആ ഭ്രൂണത്തിലേക്കും ക്യാമറ സൂംചെയ്യുന്നുണ്ട്.
advertisement
ഇന്റർനെറ്റിൽ വൈറലായി മാറിയ വീഡിയോ ഇതിനകം 2.8 ദശലക്ഷം തവണ ആളുകൾ കണ്ടിട്ടുണ്ട്. ഒരു ലക്ഷം പേർ ലൈക്ക്ചെയ്ത വീഡിയോയ്ക്ക് 6,900 കമന്റുകളാണ് ലഭിച്ചിട്ടുള്ളത്. "നിങ്ങൾക്ക് ഒരു ചിക്കൻ നഗ്ഗറ്റും മുട്ടയും ഒന്നിച്ച് ലഭിച്ചല്ലോ. അതിനോട് നന്ദിയുണ്ടാവണം", ഒരു ഉപയോക്താവ് നർമം കലർത്തിക്കൊണ്ട് കമന്റ് ചെയ്തു. "മുട്ട കൊണ്ട് പാചകം ചെയ്യുമ്പോൾ എനിക്ക് എപ്പോഴും ഉണ്ടാകാറുള്ളപേടിയാണ്ഇത്" എന്നാണ് മറ്റൊരാൾ കുറിച്ചത്. "വെജിറ്റേറിയൻ ഭക്ഷണത്തിലേക്ക് മാറാൻ സമയമായിരിക്കുന്നു" എന്ന് മൂന്നാമതൊരാൾ അഭിപ്രായപ്പെട്ടു. അത് പരിഗണിക്കാവുന്ന ഒരു കാര്യമാണെന്നും അതൊട്ടും മോശം ആശയമല്ലെന്നും യുവതി ആ കമന്റിനോട് പ്രതികരിച്ചു.
ലോക റെക്കോർഡ് നേട്ടവുമായി 10 വയസുകാരി; ഓർത്തുവെച്ചത് 196 രാജ്യങ്ങളുടെ തലസ്ഥാനവും കറൻസിയും
"ഈ മുട്ട നിങ്ങൾ എവിടെ നിന്നാണ് വാങ്ങിയത്? വിപണിയിൽ നിന്ന് മുട്ട വാങ്ങുമ്പോൾ ഫെർട്ടിലൈസ് ചെയ്ത മുട്ട കിട്ടുക വളരെ അപൂർവമായി സംഭവിക്കുന്ന കാര്യമാണ്. നിങ്ങൾ ഒരു ഫാം മാർക്കറ്റിൽ നിന്നാണോ ഇത് വാങ്ങിയത്?" എന്നായിരുന്നു അൽപ്പം ഗൗരവത്തോടെ ഒരു ഉപയോക്താവ് യുവതിയോട്ചോദിച്ചത്. "ഒരു ഫാമിൽ നിന്നാണ് ഞങ്ങൾക്ക് ഇത് ലഭിച്ചത്. ഇവ ഫ്രീ റേഞ്ച് മുട്ടകളാണ്. ഞാൻ എല്ലായ്‌പ്പോഴുംഫ്രീ റേഞ്ച് മുട്ടകൾ തന്നെയാണ് കഴിക്കാറുള്ളത്. എന്നാൽ ഇങ്ങനെ ഒരു സംഭവം ആദ്യമായാണ് ഉണ്ടാകുന്നത്" എന്ന് അവർ മറുപടി നൽകി.
ബീജസങ്കലനത്തിലൂടെയും അല്ലാതെയും കോഴികൾ മുട്ടയിടാറുണ്ട്. പൂവൻ കോഴിയുമായി ഇണ ചേർന്നതിന്റെ ഫലമായി ഉണ്ടാകുന്ന മുട്ട കൃത്യമായ ഇൻക്യൂബേഷൻ കാലയളവ് കഴിഞ്ഞാൽ കോഴിക്കുഞ്ഞിന് ജന്മം നൽകും. എന്നാൽ പൂവൻകോഴി ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഒരിക്കലും അത് കോഴിക്കുഞ്ഞായി മാറില്ല.
